Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം: തേടിയെത്തുന്നത് ഒരിക്കലും ഇല്ലാത്ത ഭാഗ്യം, 5 രാശിക്ക് സര്‍വ്വസൗഭാഗ്യം

ഓരോ ഗ്രഹമാറ്റത്തിനും ഓരോ സമയമുണ്ട്. അത് കൃത്യസമയത്ത് നടക്കുകയും ചെയ്യും. അത് വഴി ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും നിങ്ങള്‍ക്ക് സംഭവിക്കും. ജീവിതത്തില്‍ ഒാരോ മാറ്റങ്ങളിലും ഓരോ തരത്തിലുള്ള ഗ്രഹ-രാശി സ്വാധീനം ഉണ്ട് എന്നതാണ് സത്യം. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തോടൊപ്പം തന്നെ ഗൗരി, അനാഫാ, ബുധാദിത്യ, ലക്ഷ്മീ നാരായണ, കുജാദിത്യ ഉള്‍പ്പെടെയുള്ള നിരവധി ശുഭയോഗങ്ങളാണ് രൂപപ്പെടുന്നത്.

അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നു. കൂടാതെ സന്തോഷവും ധൈര്യവും സമൃദ്ധിയും വര്‍ധിക്കുകയും ചെയ്യും. ധനസമ്പാദനത്തിനുള്ള അവസരങ്ങളും നിങ്ങളെ ഈ സമയം തേടി എത്തുന്നു. ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഹനുമാന്റെ അനുഗ്രഹം നേടാനും ഏതൊക്കെ രാശിക്കാര്‍ക്കാണ് സാധിക്കുന്നത് എന്ന് നോക്കാം.


Sarvartha Siddhi Yog
Photo Credit:

മേടം രാശി
മേടം രാശിക്കാര്‍ക്ക് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി എല്ലാ ജോലികളും പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കി ലാഭം നേടാന്‍ സാധിക്കും. അത് കൂടാതെ നിങ്ങള്‍ക്ക് സാങ്കേതികപരമായ കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ഉചിതമായ തീരുമാനങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നു. പങ്കാളിയുമായി നല്ല യോജിപ്പും സന്തോഷകരമായ കുടുംബജീവിതവും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റമാണ് ഏറ്റവും കൂടുതല്‍ പ്രയോജനകരമാവുന്നത്. നിങ്ങളില്‍ ഈ സമയം ആത്മവിശ്വാസവും സാമ്പത്തിക നേട്ടങ്ങളും വര്‍ദ്ധിക്കും. ക്രിയാത്മക കഴിവുകളിലൂടെ വലിയ വരുമാനം നിങ്ങളെ കാത്തിരിക്കുന്നു. അത് കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങള്‍ തേടി എത്തും. അത് കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ തേടി എത്തും. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ വിജയത്തിലെത്തുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ വലിയ സാമ്പത്തിക ലാഭങ്ങളും മറ്റ് ശുഭകരമായ നേട്ടങ്ങളും ഉണ്ടാകും. പ്രമുഖ വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അത് ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കുകയും സന്തോഷകരവും ലാഭകരവുമായ യാത്രകള്‍ തേടി എത്തുകയും ചെയ്യും. അനാവശ്യ ആശങ്കകള്‍ എല്ലാം ഇല്ലാതാക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തില്‍ നിങ്ങളുെ ജീവിതം മൊത്തത്തില്‍ മാറി മറിയും എന്നതില്‍ സംശയം വേണ്ട.


Sarvartha Siddhi Yog
Photo Credit:

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം വലിയ നേട്ടങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ മുന്നേറാനും മത്സരപരീക്ഷകളില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. അത് കൂടാതെ ജോലിയില്‍ ഈ ദിവസം മികച്ച അവസരങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ഗണ്യമായ ലാഭം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. അത് കൂടാതെ നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കുന്നതിലൂടെ വിജയം നേടാന്‍ സാധ്യതയുണ്ട്. കോടതി കേസുകളില്‍ അനുകൂല വിധിയും നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്ന സമയമാണ്.

തുലാംരാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച സമയമാണ്. അത് കൂടാതെ ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. വാഹനയോഗം പല വിധത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. ബഹുമാനവും സന്തോഷവും നിങ്ങള്‍ക്ക് തേടി എത്തും. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്. ശക്തമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഓരോ സമയത്തും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിലനില്‍ക്കും. ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.

Credit: Boldsky

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+