Get Updates
Get notified of breaking news, exclusive insights, and must-see stories!

T20 WC 2026: ഇന്ത്യയെ ജയിപ്പിച്ചത് ഇഷാന്‍ മാത്രമല്ല!! പാക് ക്യാപ്റ്റനും പങ്ക്, ചെയ്ത സഹായങ്ങളിങ്ങനെ

കൊളംബോ: ടി20 ലോകകപ്പില്‍ തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്ത്യ- പാകിസ്താന്‍ പോരാട്ടം തീര്‍ത്തും വണ്‍വേ ട്രാഫിക്കായി മാറിയതാണ് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ടത്. കാരണം റണ്‍ചേസില്‍ പാകിസ്താന്റെ പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ തന്നെ മസരവിധി കുറിക്കപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് വെറും ചടങ്ങ് മാത്രമായിരുന്നു.

176 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്താന് ഒരിക്കല്‍പ്പോലും താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. രണ്ടോവര്‍ ബാക്കിനില്‍ക്കെ വെറും 114 റണ്‍സിനു പാകിസ്താന്‍ കൂടാരം കയറുകയും ചെയ്തു. ഇത്രയും അനാസമായൊരു വിജയം ഇന്ത്യന്‍ ടീം സ്വപ്‌നം പോലു കണ്ടിട്ടുണ്ടാവില്ലെന്ന കാര്യമുറപ്പാണ്.


SALMAN AGHA T20 WC 2026

ഇഷാന്‍ കിഷന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സ് തന്നെയാണ് ഈ മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്. കാരണം അദ്ദേഹം ബാറ്റ് ചെയ്യവെ ഇതു തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പിച്ച് പോലെയാണ് കാണപ്പെട്ടത്.

T20 WC 2026: 0, 0!! ഇതിലും ഭേദം സഞ്ജു, അഭിഷേകിനെപ്പറ്റി ആ പ്രവചനം കൃത്യം, പക്ഷെ ഒരു ട്വിസ്റ്റ്

വെറും 44 ബോളില്‍ ഇഷാന്‍ വാരിക്കൂട്ടിയത് 77 റണ്‍സാണ്. 10 ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. എന്നാല്‍ ഈ കളിയില്‍ ഇന്ത്യയെ ജയിപ്പിച്ചതിന് ഇഷാന് മാത്രമല്ല പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ സഹായവും ടീമിനു ലഭിച്ചിട്ടുണ്ട്. ഇതു എങ്ങനൊണെന്നറിയാം.

ആഗ സഹായിച്ചതെങ്ങനെ?

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യക്കു പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ചെയ്തു തന്ന ആദ്യത്തെ സഹായം ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്. സാമാന്യ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുക്കില്ലായിരുന്നു. കാരണം ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും വാനോളമുണ്ടാവും.

അതിനാല്‍ റണ്‍ചേസിനേക്കാള്‍ എന്തുകൊണ്ടും നല്ല ഓപ്ഷന്‍ ആദ്യം ബാറ്റിങാണ്. ഇതു മനസ്സിലാക്കാതെയാണ് ആഗ സ്വയം ടീമിന്റെ കുഴി തോണ്ടിയത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ 130ല്‍ താഴെ സ്‌കോര്‍ പോലും ചേസ് ചെയ്യാനാവാതെ തോല്‍വിയിലേക്കു കൂപ്പുകുത്തിയ ടീമാണ് അവര്‍.

ഇവയെല്ലാം നോക്കുമ്പോള്‍ കൊളംബോയില്‍ ടോസിനു ശേഷം ബാറ്റിങായിരുന്നു എടുക്കേണ്ടിയിരുന്നത്. പകരം ഇ്ന്ത്യയെ ബാറ്റിങിന് അയച്ച് അവര്‍ വലിയ സമ്മര്‍ദ്ദത്തിലേക്കും അതുവഴി പരാജയത്തിലേക്കും കൂപ്പുകുത്തുകയായിരുന്നു. ഈ ലോകകപ്പില്‍ നേരത്തേ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിട്ടുമുള്ളത്. ഇവയൊന്നും പരിഗണിക്കാതെയായിരുന്നു ആഗയുടെ ബൗളിങ് തീരുമാനം.


INDIAN TEAM- T20 WC 2026

ടോസിലെ അബദ്ധത്തിലൂടെ മാത്രമല്ല, പിന്നീട് മോശം ക്യാപ്റ്റന്‍സിയിലൂടെയും ആഗയുടെ സഹായം ഇന്ത്യയെ തേടിയെത്തി. പ്രത്യേകിച്ചും ഇഷാനെ ബാറ്റിങില്‍ ക്രീസില്‍ ചുവടുറപ്പിക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ചില മോശം തീലുമാനങ്ങളായിരുന്നു. നാലോവറില്‍ ഒരു വിക്കറ്റിന് 30 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഇഷാന്‍ നേടിയതാവട്ടെ 16 ബോളില്‍ 25 റണ്‍സുമായിരുന്നു.

T20 WC 2026: ഇന്ത്യ 200 അടിച്ചേനെ!! എല്ലാം തകര്‍ത്തത് സയീം, ഇന്ത്യക്ക് ബ്രേക്കിട്ടതിങ്ങനെ

ഈ സമയത്താണ് ബൗളിങില്‍ ചില മണ്ടത്തങ്ങള്‍ ആഗ കാണിച്ചത്. അഞ്ചാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് ബൗള്‍ ചെയ്തത്. ഓരോ ഫോറു സിക്‌സഫുമടക്കം ഇഷാന്‍ 11 റണ്‍സും അടിച്ചെടുത്തു. വളരെ അനായാസമാണ് പാക് സ്പിന്നറെ അദ്ദേഹം കൈകാര്യം ചെയ്തത്.

എന്നിടും തുടരെ രണ്ടാം ഓവര്‍ അബ്രാറിന് ആഗ നല്‍കുകയു ചെയ്തു. ഹാട്രിക് ഫോറുകളുമായാണ് ഇഷാന്‍ പാക് സ്പിന്നറെ വരവേറ്റത്. 13 റണ്‍സും ഓവറില്‍ ഇന്ത്യക്കു ലഭിച്ചു. ഈ സമയത്തു അബ്രാറിനു പകരം തന്റെ മിസ്റ്ററി സ്പിന്നറായ ഉസ്മാന്‍ താരീഖിനെ ആഗയ്ക്കു പരീക്ഷിക്കാമായിരുന്നു.

അല്ലെങ്കില്‍ നേരത്തേ തന്റെ ആദ്യ സ്‌പെല്ലില്‍ രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആഗയ്ക്കു തന്നെ സ്വയം ബൗള്‍ ചെയ്യാമായിരുന്നു. പകരം ഒട്ടും ആത്മവിശ്വാസത്തില്‍ അല്ലാതെ കാണപ്പെട്ട അബ്രാറില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പാകിസ്താനില്‍ നിന്നും ഇഷാന്‍ കളി തട്ടിയെടുത്തതും ഇതോടെയാണ്. കൂടാതെ നല്ല ബൗളിങ് കാഴ്ചവച്ച സയീം അയൂബിന് തുടരെ ഓവറുകള്‍ നല്‍കാനും ആഗ തയ്യാറായില്ല.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+