Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡഗൗട്ടില്‍ നിന്നും അവരെയെല്ലാം കണ്ടു പഠിച്ചു!! ഇതാണ് ഞാന്‍ കാത്തിരുന്ന ആ ദിവസം- സഞ്ജു

കൊല്‍ക്കത്ത: ഒടുവില്‍ അതു സംഭവിച്ചു, സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്താത്തവനെന്ന ചീത്തപ്പേര് മായ്ച്ച് ഇന്ത്യുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ലോകകപ്പിലെ ഡു ഓര്‍ ഡൈ മാച്ചില്‍ അദ്ദേഹം പുറത്തെടുത്തപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത് സെമി ഫൈനല്‍ ടിക്കറ്റാണ്.

രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ സെമിയിലെത്തിയപ്പോള്‍ കളിയിലെ താരമായതും സഞ്ജു തന്നെ. പുറത്താവാതെ 97 റണ്‍സുമായാണ് റണ്‍ചേസില്‍ അദ്ദേഹം ടീമിന്റെ അമരക്കാരനായത്. 50 ബോളില്‍ 12 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഗംഭീര ഇന്നിങ്‌സ്.


SANJU INDIAN TEAM T20 WC 2026

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയാണെന്നായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷമുള്ള സഞ്ജുവിന്റെ പ്രതികരണം.

T20 WC 2026: കണ്ടോ സഞ്ജുവിന്റെ പവര്‍!! ധോണിക്ക് പോലും സാധിക്കാത്ത കാര്യം, സംഭവമറിയാം

സ്‌പെഷ്യല്‍ ഇന്നിങ്‌സ്

ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച ഈ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് തന്നെ സംബന്ധിച്ച് ഇതാണ് ഏറ്റവും വലുതെന്നായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം.

'എന്നെ സംബന്ധിച്ച് ഇതു എല്ലാമെല്ലാമാണ്. ഞാന്‍ കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനു വേണ്ടി കളിക്കാന്‍ ആരംഭിച്ചതു മുതല്‍ ഈയൊരു ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുള്ള വളരെ സ്‌പെഷ്യലായ ക്രിക്കറ്റ് യാത്രയാണ് എന്റേത്.

പക്ഷെ ഞാന്‍ എന്നെത്തന്നെ സംശയിച്ചുകൊണ്ടിരുന്നു, ചിന്തിച്ചുകൊണ്ടേയിരുന്നു, ഇനിയെന്ത്, എനിക്കു അതിനു കഴിയുമോ എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. എങ്കിലും ഞാന്‍ സ്വയം വിശ്വസിച്ചു കൊണ്ടേയിരുന്നു. ഇന്നു എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിനു നന്ദി. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്.

ഞാന്‍ ദീര്‍ഘകാലമായി ഈ ഫോര്‍മാറ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. 10-12 വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. കൂടാതെ 10 വര്‍ഷത്തോളമായി ദേശീയ ടീമിനു വേണ്ടിയും കളിക്കുകയാണ്.

T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?

കളിക്കാതെ ഡഗൗട്ടില്‍ ഇരിക്കുമ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ പോലെയുള്ള മഹാന്‍മാരായ പലരെയും കണ്ട് ഞാന്‍ പലതും പഠിക്കാറുണ്ട്. അവര്‍ എന്താണ് ചെയ്യുന്നതെന്നു നിരീക്ഷിക്കുകയും അതില്‍ നിന്നും പഠിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണ്.


SANJU GAMBHIR T20 WC 2026

ഇതു എന്നെ ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ത്യക്കായി ഇതിനകം കളിച്ചത് 50-60 മല്‍സരങ്ങള്‍ മാത്രമായിരിക്കാം. പക്ഷെ 100നടുത്ത് മല്‍സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

മഹാന്മാരായ കളിക്കാര്‍ എങ്ങനെയാണ് മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതെന്നും ഞാന്‍ കണ്ടിട്ടുള്ളതാണ്. ഗെയിമിന് അനുസരിച്ച് അവര്‍ സ്വന്തം ഗെയിം എങ്ങനെയാണ് മാറ്റാറുള്ളതെന്നും കണ്ടിട്ടുണ്ട്.

വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു

ഇന്നത്തെ ഈ മല്‍സരത്തില്‍ ഞാന്‍ കുറേക്കൂടി അഗ്രസീവായി കളിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം ഞങ്ങള്‍ക്കു വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ അപ്പോള്‍ കൂട്ടുകെട്ടുകളുണ്ടാക്കാനാണ് ശ്രമിച്ചത്. ഞാന്‍ അതില്‍ ശ്രദ്ധിക്കുകയും ചെയ്തു.

പക്ഷെ ഇതുപോലെ സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാന്‍ എന്റെ റോളില്‍ ശ്രദ്ധിക്കുകയും ഒരു സമയത്ത് ഒരു ബോളെന്ന നിലയില്‍ മുന്നോട്ടു പോവുകയും ചെയ്തു. എന്റെ ജീവിതത്തിലെ മഹത്തായ ദിവസങ്ങളിലൊന്നാണ് ഇതെന്നു തോന്നുന്നുവെന്നും സഞ്ജു മനസ്സ് തുറന്നു.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+