നിനക്കൊരു മകളുണ്ടാവുമ്പോള് നീ മനസിലാക്കും! അമ്മ അന്ന് പറഞ്ഞതിനെക്കുറിച്ച് കാവ്യ മാധവന്! വീഡിയോ വൈറല്‍
ബാലതാരമായി അരങ്ങേറിയതാണ് കാവ്യ മാധവന്. അധികം ഗ്യാപ്പില്ലാതെ തന്നെ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും കാവ്യയ്ക്ക് ലഭിച്ചിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സംയുക്ത വര്‍മ്മ, ബിജു മേനോന്, സുകുമാരി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. കരിയറില്‍ മറക്കാനാവാത്ത ചിത്രമാണ് ഇതെന്ന് കാവ്യ പറയാറുണ്ട്. എപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാന്‍ പോവാറുള്ളത്. എല്ലായിടത്തും അവരുണ്ടാവാറുണ്ട്. അടുത്തിടെയായിരുന്നു കാവ്യയ്ക്ക് അച്ഛനെ നഷ്ടമായത്. ആ സങ്കടം താരം പങ്കുവെച്ചിരുന്നു. മാധവേട്ടനെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.
മാതാപിതാക്കളെയും ജ്യേഷ്ഠനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള കാവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. അമൃത ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അന്ന് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്നെ അങ്ങനെ പുറത്തൊന്നും വിടാറില്ലായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് പുറത്ത് ഫ്രണ്ട്സിനൊപ്പം പോവാനൊന്നും വിടാറില്ലായിരുന്നു. സ്കൂള്‍ ടൂറിനും വിടാറില്ല. സ്കൂളിന് അടുത്തായി പുതിയൊരു ഐസ്ക്രീം ഷോപ്പ് തുറന്നപ്പോള്‍ ഫ്രണ്ട്സെല്ലാം പോവുന്നുണ്ടായിരുന്നു. ഞാനും പോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ അമ്മ സമ്മതിച്ചില്ല. നിനക്ക് എത്ര ഐസ്ക്രീം വേണം, അച്ഛന് കൊണ്ടുത്തരും. നീ ഇവിടെ, ഞങ്ങളോടൊപ്പം ഇരുന്ന് കഴിച്ചാല്‍ മതി എന്നായിരുന്നു പറഞ്ഞത്. അന്നേരം ദേഷ്യം തോന്നാറുണ്ടെങ്കിലും അത് നല്ലതാണെന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ മനസിലാവില്ല, നിനക്കൊരു പെണ്കുട്ടിയുണ്ടാവുമ്പോള് ഇത് മനസിലാവും എന്ന് അമ്മ പറയാറുണ്ട്. അത്രത്തോളം ശ്രദ്ധിച്ചത് കൊണ്ടാണ് കുഴപ്പങ്ങളിലൊന്നും ചാടാതെ പോവുന്നത്. അച്ഛനും അമ്മയും കൂടെയുണ്ടായിട്ടാണ് എന്നെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. അപ്പോള്‍ ഞാന്‍ തനിച്ച് പോയാലുള്ള അവസ്ഥയോ. ലൈഫൊന്ന് സേഫാക്കി വെക്കുന്നതിന് വേണ്ടിയാണ് ബിസിനസ രംഗത്തേക്ക് വന്നത്. സിനിമ എപ്പോഴും ഉണ്ടാവുമെന്ന് ഉറപ്പില്ലല്ലോ. അച്ഛന് വര്‍ഷങ്ങളായി ഗാര്‍മെന്‍സ് ബിസിനസാണല്ലോ, അങ്ങനെയാണ് അതിലേക്ക് തന്നെ തിരിഞ്ഞത്.
എന്നെയൊരു ടെന്‍ഷനും അറിയിക്കരുതെന്ന് ഞാന്‍ പറയാറുണ്ട്. കഴിയുന്നതും ഒന്നും എന്നെ അറിയിക്കാറില്ല. ദൈവം സഹായിച്ച് കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട് ഇപ്പോള്‍ എന്നായിരുന്നു അന്ന് കാവ്യ പറഞ്ഞത്. കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരെയൊക്കെ നോക്കി വീട്ടില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. കല്യാണമൊക്കെ കഴിഞ്ഞാല്‍ അങ്ങനെയായിരിക്കും എന്ന് തോന്നുന്നു. ചിലപ്പോള്‍ ബിസിനസിലേക്ക് ഇറങ്ങിയേക്കാം. ഇപ്പോഴത്തെ യൂണിഫോം ബിസിനസ് കൂടുതല്‍ വിപുലീകരിച്ചാല്‍ ഞാനും ഇറങ്ങിയേക്കാം.
എനിക്കെന്തെങ്കിലും വിഷമം വന്നാല്‍ അമ്മയോടും അച്ഛനോടും തന്നെയാണ് പറയാറുള്ളത്. പുറത്തൊക്കെ പോയി പഠിച്ചതാണെങ്കിലും എന്റെ ചേട്ടന് പക്കാ നാട്ടിന്‍പുറത്തുകാരനാണ്. ഞങ്ങളെല്ലാവരും കൂടി പുറത്തൊക്കെ പോവുമ്പോള്‍ ആരോടെങ്കിലും കൂടുതല്‍ മിണ്ടിയാല്‍ അവന് പറയും. നീയൊരു പെണ്ണല്ലേ, അത് നിനക്ക് ഓര്‍ത്തൂടേ. അധികം മേക്കപ്പൊക്കെയിട്ടാലും, ഇതെന്തിനാണ് ഇതൊക്കെ എന്നൊക്കെ ചോദിക്കും. എന്നെക്കുറിച്ച് എന്തെങ്കിലും പറയുന്നത് കേട്ടാല്‍ അതൊന്നും ബോദര്‍ ചെയ്യില്ല. അതൊക്കെ എന്തിനാണ് കുഞ്ഞീ നോക്കുന്നത്, കുഞ്ഞിയെ ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലേ എന്നാണ് പറയുകയെന്നും കാവ്യ പറഞ്ഞിരുന്നു.
Credit: Filmibeat
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications