സൗദി;കിടപ്പറപ്രശ്‌നത്തില്‍ വിവാഹമോചനങ്ങള്‍
റിയാദ്: കിടപ്പറയിലെ അസ്വാരസ്യങ്ങളാണ് സൗദി അറേബ്യയില്‍ വിവാഹമോചനങ്ങള്‍ കൂടാന്‍ കാരണമെന്ന്. കഴിഞ്ഞ 15 മാസത്തിനിടെ 1,600 വിവാഹമോചനങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിയമ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കിടപ്പറയിലെ അടുപ്പമില്ലായ്മയാണ് പലരേയും വിവാഹമോചനത്തിലെത്തിയ്ക്കുന്നത്.
കേസുകളില്‍ 1371 എണ്ണവും സ്ത്രീകള്‍ നല്‍കിയ പരാതികളാണ്. തങ്ങളോടൊപ്പം കിടക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ വിമുഖത കാട്ടുന്നുവെന്നാണ് ഭാര്യമാര്‍ ആരോപിയ്ക്കുന്നത്. 283 വിവാഹമോചന കേസുകളല്‍ ഭര്‍ത്താക്കന്‍മാര്‍ നല്‍കിയതാണ്. ഭാര്യമാര്‍ തങ്ങളോടൊപ്പം കിടക്ക പങ്കിടുന്നില്ലെന്ന് ആരോപിച്ചാണ് ഈ പരാതികള്‍ ലഭിച്ചത്.

ദമ്പതിമാര്‍ തമ്മിലുള്ള സ്വകാര്യ ലൈംഗിക പ്രശ്‌നങ്ങള്‍ തന്നെയാണ് പല വിവാഹമോചനങ്ങള്ഡക്കും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പരസ്പര സ്‌നേഹമില്ലായ്മയും ഇത്തരക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു.
ലോകത്ത് ഏറ്റവും അധികം വിവാഹമോചനം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. 2010 ല്‍ ഇവിടെ 18,675 വിവാഹമോചനങ്ങളാണ് നടന്നത്. രാജ്യത്ത് നടക്കുന്ന മിസ്യാര്‍ വിവാഹങ്ങളാണ് വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നതിനുള്ള മറ്റൊരു പ്രധാനകാരണം. ഒരു ഭാര്യയുള്ളപ്പോള്‍ തന്നെ താല്‍ക്കാലികമായി മറ്റ് യുവതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതാണ് മിസ്യാർ വിവാഹം.
എന്നാല്‍ ഇത്തരം വിവാഹ ബന്ധങ്ങള്‍ അധികനാള്‍ നീണ്ട് പോകാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ മൊഴി ചൊല്ലി ബന്ധം അവസാനിപ്പിച്ച് പോകുന്നതും സൗദിയില്‍ പതിവാണ്.












Click it and Unblock the Notifications