ജിദ്ദ എയര്‍പ്പോര്‍ട്ടില്‍1.7 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചു!!!
സൗദി: ശരീരത്തിന്റെ ആന്തരാവയവങ്ങളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കൊക്കെയ്ന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി. 1.710 കിലോഗ്രാം തൂക്കമുള്ള 150 ക്യാപ്‌സൂളുകളാണു ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

സൗദിയില്‍ ആദ്യമായി വരുന്ന ഇയാളെ സംശയം തോന്നിയ ഒരു ഉദ്യോഗസ്ഥന്‍ വിശദമായി പരിശോധിച്ചതിന്റെ ഫലമായാണു വന്‍ മയക്കു മരുന്നു കടത്ത് തടയാനായതെന്നു ജിദ്ദ എയര്‍പ്പോര്‍ട്ട് കസ്റ്റംസ് ജനറല്‍ മുഹമ്മദ് അല്‍ അഖീല്‍ പറഞ്ഞു.

സൗദിയില്‍ മയക്കു മരുന്നു കടത്തിനു പരമാവധി ശിക്ഷയായ വധ ശിക്ഷയാണു നിയമം.












Click it and Unblock the Notifications