സൗദി: അമ്മയെ തല്ലിയ മകന് 600 ചാട്ടയടി
റിയാദ്: അമ്മയെ തല്ലിയ മകന് ഒരു വര്‍ഷത്തെ തടവും 600 ചാട്ടയടിയും. സൗദിയിലാണ് സംഭവം. ഏറെ നാളായി യുവാവ് അമ്മയെ മര്‍ദ്ദിയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവാവിന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. അമ്മയ്ക്ക് നേരെ യുവാവ് അസഭ്യ വര്‍ഷം നടത്തിയിരുന്നു . ഇതിന് പുറമെ അമ്മയ്ക്ക് നേരെ ജ്യൂസ് വലിച്ചെറിയുകയും ചെയ്തിരുന്നു.

നിസാര കാര്യങ്ങള്‍ക്ക് പോലും യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നു. അതിന് ശേഷം മര്‍ദ്ദനത്തിന് മുതിരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജ്യൂസ് ഉണ്ടാക്കിയത് നന്നായിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സംഭവ ദിവസം യുവാവ് അമ്മയെ മര്‍ദ്ദിച്ചത്. ഇതോടെയാണ് അമ്മ പൊലീസില്‍ പരാതിയുമായി എത്തിയത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് ഒരു വര്‍ഷത്തെ തടവിനും 600 ചാട്ടയടിയ്ക്കും വിധിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications