Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് സൗദിയുടെ വക പത്ത് കല്‍പനകള്‍...പ്രതിസന്ധി തീര്‍ക്കാന്‍ ഇത്രയും മതി! പക്ഷേ ഖത്തര്‍ ചെയ്യുമോ?

ജിസിസിയില്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്താത്ത രണ്ട് രാജ്യങ്ങള്‍ മാത്രമേയുള്ളൂ. കുവൈത്തും ഒമാനും. കുവൈത്ത് അമീര്‍ ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യം ഖത്തറിനാണ്. സൗദിയേയും യുഎഇയേയും ബഹ്‌റൈനേയും ശത്രുക്കളാക്കി മുന്നോട്ട് പോവുക ഖത്തറിന് സംബന്ധിച്ച് തീരെ എളുപ്പമാകില്ല.

ജിസിസിയില്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്താത്ത രണ്ട് രാജ്യങ്ങള്‍ മാത്രമേയുള്ളൂ. കുവൈത്തും ഒമാനും. കുവൈത്ത് അമീര്‍ ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ഈ സാചര്യത്തില്‍ കുവൈത്ത് അമീര്‍ സൗദി സന്ദര്‍ശിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് സൗദി മുന്നോട്ട് വച്ചത് പത്ത് നിര്‍ദ്ദേശങ്ങളാണ്. എന്താണ് അവ?

കുവൈത്ത് അമീര്‍

കുവൈത്ത് അമീര്‍

ഖത്തറുമായി അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് കുവൈത്ത്. പ്രതിസന്ധികള്‍ ഇത്രയും രൂക്ഷമായിട്ടും ഖത്തറിനെ കൈവിടാന്‍ കുവൈത്ത് തയ്യാറായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് വേണ്ടി സൗദിയുമായി ചര്‍ച്ചയ്ക്ക് രംഗത്തിറങ്ങിയത് കുവൈത്ത് അമീര്‍ തന്നെ ആയിരുന്നു.

സൗദിയുടെ ആവശ്യങ്ങള്‍

സൗദിയുടെ ആവശ്യങ്ങള്‍

കുവൈത്ത് അമീര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു എന്ന് വിലയിരുത്താനാകില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സൗദി ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. അവ ഖത്തര്‍ അംഗീകരിക്കുമോ എന്നാണ് ചോദ്യം.

ഇറാനുമായുള്ള ബന്ധം

ഇറാനുമായുള്ള ബന്ധം

ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉടന്‍ അവസാനിപ്പിക്കണം എന്നാണ് സൗദി ഖത്തറിനോട് ആവശ്യപ്പെടുന്നത്. ഖത്തറിന്റെ ഇറാന്‍ ബന്ധം ഏറെ നാളായി അറബ് രാജ്യങ്ങളെ ചൊടിപ്പിക്കുന്നതാണ്.

ഹമാസിനെ പുറത്താക്കണം

ഹമാസിനെ പുറത്താക്കണം

ഹമാസുമായുള്ള എല്ലാ ബന്ധവും ഖത്തര്‍ അവസാനിപ്പിക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഹമാസിനെ സഹായിക്കുന്നു എന്ന ആരോപണം ഖത്തറിനെതിരെ രൂക്ഷമാണ്.

 ബാങ്ക് അക്കൗണ്ടുകള്‍

ബാങ്ക് അക്കൗണ്ടുകള്‍

ഹമാസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഹമാസിനെ ഖത്തറില്‍ നിന്ന് പുറത്താക്കുകയും വേണം എന്നാണ് മറ്റൊരു ആവശ്യം.

മുസ്ലീം ബ്രദര്‍ഹുഡ്

മുസ്ലീം ബ്രദര്‍ഹുഡ്

മുസ്ലീം ബ്രദര്‍ഹുഡിന് സഹായം നല്‍കുന്നു എന്നതാണ് ഖത്തറിനെതിരെയുള്ള മറ്റൊരു ആരോപണം. മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഖത്തര്‍ പുറത്താക്കണം എന്നും അവര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തണം എന്നും സൗദി ആവശ്യപ്പെടുന്നു.

ജിസിസി വിരുദ്ധരെ

ജിസിസി വിരുദ്ധരെ

ജിസിസി വിരുദ്ധര്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നു എന്നും ആരോപണം ഉണ്ട്. ജിസിസി വിരുദ്ധരെ ഖത്തര്‍ ഇനി അടുപ്പിക്കരുത് എന്നതാണ് മറ്റൊരു ആവശ്യം.തീവ്രവാദി സംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു.

 ഈജിപ്തിന്റെ കാര്യം

ഈജിപ്തിന്റെ കാര്യം

ഈജിപ്തിന്റെ കാര്യങ്ങളില്‍ ഖത്തര്‍ അനാവശ്യമായി ഇടപെടുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അത് അവസാനിപ്പിക്കണം എന്നാണ് ഖത്തറിനോട് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.

അല്‍ ജസീറ അടച്ചുപൂട്ടണം

അല്‍ ജസീറ അടച്ചുപൂട്ടണം

ഖത്തറില്‍ നിന്നുള്ള മാധ്യമമായ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നതാണ് മറ്റൊരു ആവശ്യം. അല്‍ജസീറ പുറത്ത് വിട്ട വാര്‍ത്തയായിരുന്നു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം. ആ വാര്‍ത്തയുടെ പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളോടും മാപ്പ് പറയണം എന്നും സൗദി ആവശ്യപ്പെടുന്നുണ്ട്.

പ്രതിജ്ഞ ചെയ്യണം എന്ന്

പ്രതിജ്ഞ ചെയ്യണം എന്ന്

ജിസിസിയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ഖത്തര്‍ ഉറപ്പ് നല്‍കണം എന്നതാണ് മറ്റൊന്ന്. ജിസിസിയുടെ പ്രമാണങ്ങളില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്യണം എന്നും ഉണ്ട് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+