യുഎഇ: വധശിക്ഷയ്ക്ക് വിധിച്ച യുവാക്കള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ താങ്ങ്
10 ഇന്ത്യന്‍ യുവാക്കള്‍ക്ക് അല്‍ ഐന്‍കോടതിയാണ് വധശിക്ഷ വിധിച്ചത്
അബുദാബി: പാകിസ്താനി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ സഹായഹസ്തം. പാകിസ്താനി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 10 ഇന്ത്യന്‍ യുവാക്കള്‍ക്ക് അല്‍ ഐന്‍കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ക്കാണ് എംബസി നിയമസഹായം നല്‍കുന്നത്.
പ്രാദേശിക കോടതി കൊലപാതകക്കേസിലെ പ്രതികളായ 10 ഇന്ത്യന്‍ യുവാക്കള്‍ക്ക് വധശിക്ഷ വിധിച്ചതായി പ്രാദേശിക ഭരണകൂടമാണ് എംബസിയെ അറിയിച്ചത്. ലോക്കല്‍ കോടതി വിധിക്കെതിരെ യുവാക്കള്‍ ഹൈക്കോടതിയിലും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications