പിടികിട്ടാ പുള്ളികളായ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ നല്‍കും!
9 ഭീകരരെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 10 ലക്ഷം സൗദി റിയാല്‍ സമ്മാനമായി നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
സൗദി: രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുകയും ഖതീഫിലും ദമ്മാമിലും നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തതായി അന്യേഷണത്തില്‍ കണ്ടെത്തിയ 9 ഭീകരരെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 10 ലക്ഷം സൗദി റിയാല്‍ സമ്മാനമായി നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതില്‍ 8 പേര്‍ സൗദി സ്വദേശികളും ഒരാള്‍ ബഹറിന്‍ സ്വദേശിയുമാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കാനും രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനം നശിപ്പിക്കാനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായതായി ആഭ്യന്തര മന്ത്രാലയം നടത്തിയ അന്യേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവരെ കുറിച്ച് എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications