സൗദി: ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 10 മരണം; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും
റിയാദ്: ഉംറ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 36 ഓളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തായിഫ്- റിയാദ് റോഡിലെ റിദ് വാനില്‍ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ തായിഫ് കിംഗ് അബ്ദുളസീസ് ആശുപത്രി, കിംഗ് ഫൈസല്‍ എന്നആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സുള്‍ഫിക്കര്‍ അഹമ്മദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉംറ കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്

യെമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരാണ് മരിച്ചവര്‍. നിയന്ത്രണം വിട്ട മറിഞ്ഞ ബസ് കീഴ്‌മേല്‍ മറിഞ്ഞ് തകര്‍ന്ന നിലയിലാണുള്ളത്.












Click it and Unblock the Notifications