Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം തരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ തുടരുന്നു

ദുബായ്: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷക്കുള്ള (20152016)ലെ നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് തുടരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയവര്‍ക്കും അപൂര്‍ണ്ണമായി പഠനം നിര്‍ത്തേണ്ടി വന്നവരുമായ പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബായ് കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

ഔപചാരിക എഴാം ക്ലാസ്സോ , തുല്യതാ എഴാം ക്ലാസ്സോ പാസ്സായ പതിനേഴ് വയസ് പൂര്‍ത്തിയായ ആര്‍ക്കും പത്താതരം തുല്യതാ പരീക്ഷ എഴുതാന്‍ യോഗ്യതയുണ്ട്. പത്താം തരാം തുല്യതാ പരീക്ഷ പാസ്സാകുന്നവര്‍ക്ക് എസ്.എസ്,എല്‍.സി പാസ്സായവരെ പോലെ ഉപരിപഠനത്തിനും പി.എസ്.സി പ്രാരംഭ നിയമനത്തിനും പ്രമോഷനും അര്‍ഹാതയുണ്ടായിരിക്കും. ദുബൈ കെ.എം.സി.സി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ് ആദ്യ രണ്ട് ബാച്ചുകള്‍ നൂറു ശതമാനം വിജയത്തോടെ പൂര്‍ത്തീകരിക്കുകയും മൂന്നാം ബാച്ച് പഠിതാക്കള്‍ പരീക്ഷയുടെ തയ്യാറെടുപ്പിലുമാണ്.

dubai-map

ദുബായ് എന്‍.ഐ മോഡല്‍ സ്‌കൂളിലായിരിക്കും പരീക്ഷ സെന്റെര്‍ ഫീസ് അടക്കുന്നതിനും ഫോം പൂരിപ്പികുന്നതിനും ദുബൈ കെ.എം.സി.സി യില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2015 സെപ്റ്റംബര്‍ 30 ആണ്. പഠിതാക്കള്‍ക്കുള്ള സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ ദുബായ് കെ.എം.സി.സിയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. ക്ലാസ്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ ബന്ധപെടെണ്ടാതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+