മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഫുജൈറയില്‍ കൊക്കയിലേക്ക് മറിഞ്ഞു 10 വയസ്സുകാരന് മരിച്ചു!!!
ഫുജൈറ: അവധി ദിവസമായ വെള്ളിയാഴ്ച കുടുംബ സമ്മേതം ഫുജൈറയില്‍ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശിയും ഷാര്‍ജ സെയ്ഫ് സോണിലെ ഒരു സ്വകാര്യ മറൈന്‍ കമ്പനിയിലെ എഞ്ചിനീയറുമായ ശ്രീകുമാറും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഫുജൈറ ടൗണില്‍ നിന്നും ഏതാണ്ട് 16 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായ പരുക്ക് പറ്റിയ ഇവരെ ഫുജൈറ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 വയസ്സുള്ള മകന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്രൂകുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവം അറിഞ്ഞ് കമ്പനി ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഫുജൈറയില്‍ എത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അബോധാവസ്ഥയിലുള്ള ശ്രീകുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മ്യതശരീരം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. ശ്രീകുമാറിന്റെ ഏഴു വയസ്സുള്ള മകളും ഭാര്യയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications