സൗദിയില്‍ 10 വയസുകാരന്‍ ഒരാളെ വെടിവെച്ചു കൊന്നു
ദുബായ് : കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ അല്ലാതെ മറ്റോന്നും കളിക്കാന്‍ കൊടുക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. എന്തെന്നാല്‍ അതിന്റെ അനന്തരഫലം നല്ലതായിരിക്കില്ലത്രെ. അതിനൊരുദാഹണം കഴിഞ്ഞ ദിവസം സൗദിയില്‍ നടന്നു. സൗദിയില്‍ 10 വയസുകാരന്‍ ഒരാളെ വെടിവെച്ചു കൊന്നു. കലാഷിക്‌നോവ് തോക്കുപയോഗിച്ചാണ് വെടിവെച്ചത്.
സൗദിയിലെ ജസാന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുമായി കുട്ടിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.മരിച്ചയാളുടെ തലയ്ക്കാണ് വെടിയേറ്റത്. തല്‍ഷണം തന്നെ ഈയാള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റയാളുടെ മുട്ട് പൂര്‍ണമായും തകര്‍ന്നു.

പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ കുട്ടിയുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പിതാവിന്റെ കെട്ടിട നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലത്ത് തോക്കുമായി പയ്യന്‍ എത്തുകയും അവിടെ കളിക്കുകയുമായിരുന്നു. പയ്യനെ തോക്കുമായി കണ്ടെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications