8വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവ്
കുവൈത്ത് സിറ്റി: എട്ട് വയസ്സുകാരനെ പീഡിപ്പിച്ച പ്രതിയ്ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷയ്ക്ക് കുവൈത്ത് കോടതി ഉത്തരവിട്ടു. നവംബര്‍ 20 ബുധനാഴ്ചയാണ് പ്രതിയ്ക്ക് ശിക്ഷവിധിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വദേശിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഒരു കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയോട് വഴിചോദിച്ചെത്തിയ പ്രതി കൂട്ടിയെ തനിയ്‌ക്കൊപ്പം കൂട്ടുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്തേയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിച്ചു.

പ്രതിയില്‍ നിന്നും രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടി പീഡനവിവരം ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് പ്രതി അറസ്റ്റിലാകുന്നത്.
ബലാത്സംഗം, ലീഗല്‍ അഡ്വൈസര്‍ അറസ്റ്റില്‍
ജോര്‍ദാനിയന്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഈജിപ്തുകാരനെ അറസ്റ്റ് ചെയ്തു. ഒരു കമ്പനിയിലെ ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിയ്ക്കുന്നയാളാണ് പ്രതി. അറസ്റ്റിലായ വിവരം അല്‍ വാതാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് സിറ്റിയിലെ ഒരു കടയില്‍ നിന്നും കിരികെ അപ്പാര്‍ട്ട്‌മെന്ഞരിലേയ്ക്ക് മടങ്ങിയ പെണ്‍കുട്ടിയെ കെട്ടിടത്തിന്റെ വാതിലില്‍ കാത്ത് നിന്ന പ്രതി ആക്രമിയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയെ സ്റ്റെയറിനടിയിലേയ്ക്ക് കൊണ്ട് പോയി പീഡിപ്പിയ്ക്കുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സ്വന്തം കാറില്‍ യുവാവ് രക്ഷപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി കാറിന്റെ നമ്പര്‍ കൃത്യമായി ഓര്‍ക്കുകയും മാതാപിതാക്കളോട് പറയുകയും പരാതിപ്പെടുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.












Click it and Unblock the Notifications