ദുബായ്: ഇസ്ലാമായപ്പോള്‍ ഒരു കൊലപാതകിയ്ക്കുണ്ടായ മാറ്റം

പരിവര്‍ത്തനത്തിന് ശേഷം തന്റെ ജീവിതം മാറി മറിഞ്ഞുവെന്നാണ് ഇപ്പോള്‍ നാല്‍പ്പത്തി മൂന്ന് വയസുള്ള കൊലയാളി പറയുന്നത്. ജയിലില്‍ വച്ച് ഖുറാന്‍ വായിക്കാനിടയായി. തുടര്‍ന്ന് ഇസ്ലാമിലേയ്ക്ക് ആകൃഷ്ടനായി. മറ്റെന്തെങ്കിലും നേട്ടത്തിനായല്ല താന്‍ മതം മാറിയതെന്നും മതത്തിലേയ്ക്ക് ആകൃഷ്ടനായിട്ടാണെന്നും ഇയാള്‍.
മതം മാറ്റത്തിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കൊലപാതകത്തെ പറ്റിയോര്‍ത്ത് ഇയാള്‍ അതീവ ദുഖിതയാനാണ്. താന്‍ ചെയ്ത ഏറ്റവും വലിയ പാപാമാണ് ഈ കൊലപാതകമെന്നും പ്രതി. ജയിലിലെ പൊലീസുകാര്‍ക്കും മറ്റ് തടവുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായി മാറിയിരിയ്ക്കുകയാണ് ഇയാള്‍. മതത്തില്‍ ഇയാള്‍ നേടിയ അറിവും വിശ്വാസവുമൊക്കെ പൊലീസിനെ അദ്ഭുതപ്പെടുത്തുന്നു.ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മതകാര്യമന്ത്രാലയം ജയിലില്‍ മതപഠനം നടത്താന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. ഇപ്പോള്‍ ജയിലില്‍ മതം പഠിപ്പിയ്ക്കുന്നത് ഇയാളാണ്.












Click it and Unblock the Notifications