Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംതരം തുല്യതാ പരീക്ഷ: പ്രവാസ ലോകത്തും വിജയോത്സവം

ദുബായ് : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പത്താംതരം തുല്യതാ പരീക്ഷയില്‍ ദുബായ് കെ.എം.സി.സി സെന്ററിന് വീണ്ടും നൂറു ശതമാനം വിജയം. തുല്യതാ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിജയികളെ അനുമോദിക്കുന്ന ചടങ്ങും ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടന്നു.

സംസഥാന സക്ഷരതാമിഷന്‍ ഭരണസമിതി ചെയര്‍മാന്‍ സലിം കുരുവമ്പലം വിജയികള്‍കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടി എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഡയറക്റ്ററും പ്രിന്‍സിപ്പലുമായ രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എം.എ. റസാഖ് അനുമോദന പ്രസംഗം നടത്തി. സംസഥാന സക്ഷരാതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ മൂന്നാം ബാച്ചാണ് ഇപ്പോള്‍ നൂറു ശതമാനം വിജയത്തോടെ പുറത്തിറങ്ങിയത്.

dubai-map

പാതിയില്‍ വെച്ച് പഠനം മതിയാക്കി പ്രവാസ ലോകത്തെത്തിയ മലയാളികള്‍ക്ക് ഏറെ ആശ്വാസമാണ് പത്താം തരം തുല്യതാ പരീക്ഷ. പ്രവാസികള്‍ക്കായി യു.എ.എയില്‍ കോഴ്‌സ് ആരംഭിക്കണമെന്ന് കെ.എം.സി.സി അടക്കമുള്ള മലയാളി സംഘടനകളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് വിദ്യാഭ്യാസ വകുപ്പും സക്ഷരതാമിഷനും അത്തരമൊരു തീരുമാനമെടുത്തത്. മൂന്ന് ബാച്ചുകളിലായി പഠനം പൂര്‍ത്തിയായി വിജയിച്ചവരില്‍ അറുപതോളം പേര്‍ക്ക് തങ്ങളുടെ ജോലിയില്‍ ഇതിനകം പ്രമോഷന്‍ നേടാനായിട്ടുണ്ട്, തന്നേയുമല്ല പത്താം തരം തുല്യതാ സര്‍ട്ടിഫിക്കറ്റിന് പി.എസ്.സിയുടെ അംഗീകാരവും നേടാനായിട്ടുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പി.എസ്.സി ടെസ്റ്റ് എഴുതാനുള്ള അവസരംകൂടിയാണ് ഇതോടെ കൈവന്നിട്ടുള്ളത്. യു.എ.ഇയില്‍ ദുബായിലും അജ്മാനിലുമാണ് ഇപ്പോള്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

നാലാമത്തെ ബാച്ചിന്റെ ക്ലാസുകള്‍ ദുബായ് കെ.എം.സി.സിയില്‍ ആരംഭിച്ചുകഴിഞ്ഞു. പ്ലസ് ടൂ തുല്യതാ പരീക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ 2016 ജനുവരി മാസം അവസാനത്തോടെ ദുബായ് കെഎംസിസിയില്‍ ആരംഭിക്കും. ദുബായ് കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂര്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍,അബ്ദുള്‍ഖാദര്‍ അറിപ്പാബ്ര, അസൈനാര്‍ തോട്ടുംഭാഗം,എന്‍.കെ ഇബ്രാഹിം,അഷ്‌റഫ് പള്ളിക്കര എന്നിവര്‍ സംബന്ദിച്ചു. ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+