കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീതിഹാജി ഫുട്ബാള്‍ ടൂര്‍ണമെന്റ് അരങ്ങേറും

Google Oneindia Malayalam News

ദുബായ്: പ്രവാസ ലോകത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഗ്രഹാതുരമായ ആവേശം പകര്‍ന്നു കൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇന്ന് അരങ്ങേറും. കേരളത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന സെവന്‍സ് സ്റ്റാര്‍ തിരൂരങ്ങാടി, ഗ്രീന്‍ സ്റ്റാര്‍ മങ്കട, കെ.എം.സി.സി കാലികറ്റ്, ഫ്രാഗ്രന്‍സ് വേള്‍ഡ്, കെ.എ.പി.എസ് കാട്ടുപാറ, കണ്ണൂര്‍ കെ.എം.സി.സി, ബി.ബി.എം എഫ് സി, ഫാസ്ട്രക്ക് സൈക്കോ, കാസര്‌ഗോഡ് കെ.എം.സി.സി.

ഹാസില വേങ്ങര, ഇ.ടി.എ തിരൂര്‍ക്കാട്, എം.ആര്‍.സി മാതോട്ടം, പെരിന്തല്‍മണ്ണ കെ.എം.സി.സി,കോട്ടക്കല്‍ മണ്ഡലം, കാലിക്കറ്റ് ബ്രദേഴ്‌സ് ദുബായ്, യു.എഫ്.എഫ്.സി എ.എ.കെ എന്നീ പതിനാറു ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് (26/02//2016) വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന്മണി മുതല്‍ ദുബായ് സ്‌കൌട്ട് മിഷന്‍ ഗ്രൗണ്ടില്‍ തുടക്കം കുറിക്കുന്ന മത്സരത്തില്‍ കേരളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. ടൂര്‍ണമെന്റിന്റെ ഫിക്ച്ചര്‍ തയ്യാറാക്കുന്നതിനുള്ള നറുക്കെടുപ്പ് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ടീം മാനേജര്‍മാരുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നിര്‍വഹിച്ചു.

seethisahibfootball

സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സംഘാടക സമിതി ചെയര്‍മാന്‍ ചെമ്മുകന്‍ യാഹുമോന്‍ ജന:കണ്‍വീനര്‍ ഹംസ ഹാജിമട്ടുമ്മല്‍, സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍.ശുക്കൂര്‍, മജീദ് ഫാല്‍ക്കന്‍,ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
10th Seethi Haji Memorial Football Tournament starts on 26th february
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X