പത്താം തരം തുല്യതാ പരീക്ഷ: നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ കെ.എം.സി.സി യില്‍ ആരംഭിച്ചു
ദുബായ്: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള (20152016)ലെ നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ആരംഭിച്ചു. എഴാം തരം പാസായവര്‍ക്ക് ഈ കോഴ്‌സ് മുഖേന പത്താം തരം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയും.
ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി പുനരധിവാസ പാക്കേജില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഒരു അടിസ്ഥാനമാക്കുന്നതിനാലും, തുല്യതാ പരീക്ഷയ്ക്ക് പി.എ.സി അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും അതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രവാസികള്‍ ഈ സുവര്‍ണാവസരം പരമാവധി ഉപയോഗപെടുത്തണം സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം പറഞ്ഞു. ദുബായ് കെ.എം.സി.സിയില്‍ നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം പഠിതാക്കളില്‍ നിന്ന് സ്വീകരിച്ചു തുടക്കം കുറിച്ചു, ദുബായ് കെ.എം.സി.സി ആക്റ്റിംങ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി സെക്രട്ടറിമാരായ ആര്‍.ശുക്കൂര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം, ഹാഷിം ഹാജി, മുസ്തഫ വേങ്ങര, നിഹ്മതുള്ള മങ്കട എന്നിവര്‍ സംബന്ധിച്ചു.
ദുബായ് എന്‍.ഐ മോഡല്‍ സ്‌കൂളിലായിരിക്കും പരീക്ഷ സെന്റര്‍. പാഠ പുസ്തകങ്ങളുടെ വിലയടക്കം കോഴ്‌സ് ഫീ 650 ദിര്‍ഹം ആയിരിക്കും. കോഴ്‌സ് ഫീ ഒന്നിച്ചോ അല്ലെങ്കില്‍ 300+250+100 എന്നിങ്ങനെ മൂന്ന് തവണയായോ അടക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പ്പോര്‍ട്ട് കോപ്പി, 2 ഫോട്ടോ, എഴാം തരം പാസായത് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (TC), അല്ലെങ്കില്‍ സ്‌കൂള്‍ സാക്ഷ്യപ്പെടുത്തിയ ബോണ്‍ ഫൈഡ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. കോഴ്‌സ് ഫീസിന്റെ ആദ്യ ഗഡുവായ 300 ദിര്‍ഹം, ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്ന പേരില്‍ State Bank Of Travancore, sasthamangalam, thiruvananthapuram, A/c No 67284116382 ( IFS code SBTR 0000023) യില്‍ അടച്ചതിന്റെ രേഖയോ കേരള സാക്ഷരതാ മിഷന്‍ അതോറിറ്റി എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം എടുത്ത ഡി.ഡി യോ കൊണ്ട് വരേണ്ടതാണ്.
ഫീസ് അടക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും ദുബൈ കെ.എം.സി.സി യില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോമുകള്‍ ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2015 സെപ്റ്റംബര്‍ 30 ആണ്. പഠിതാക്കള്‍ക്കുള്ള സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ ദുബൈ കെ.എം.സി.സിയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. വെള്ളി ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെ ദുബൈ കെ.എം.സി.സി യില്‍ ക്ലാസ്സുകള്‍ഉണ്ടായിരിക്കും. ക്ലാസ്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ ബന്ധപെടെണ്ടാതാണ്.












Click it and Unblock the Notifications