കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം തരം തുല്യതാ കോഴ്‌സ്; ദുബായ് കെഎംസിസിയില്‍ പ്രവേശനോത്സവം വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സാക്ഷരതാ മിഷന്‍ നടത്തി വരുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവം ഡിസംബര്‍ 16 വെള്ളിയാഴ്ച കാലത്ത് ഒന്‍പതു മണിക്ക് ദുബായ് കെ.എം.സി.സിയുടെ അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും. ദുബായ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് ബാച്ചുകളിലായി നാനൂറ്റി പത്ത് പഠിതാക്കളാണ് തുല്യതാ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചത്.

ഈ കോഴ്‌സിലൂടെ അനവധി പ്രവാസികള്‍ക്ക് ജോലിയില്‍ സ്ഥിരതയും സ്ഥാന കയറ്റവും ലഭ്യമായിട്ടുണ്ട്. അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ ദുബായ് ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അധികൃതര്‍, ഫാറൂഖ് കോളേജ് അലൂംനി, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അലൂംനി എന്നീ അസോസിയേഷന്‍ ഭാരവാഹികള്‍, കെ.എം.സി.സി കേന്ദ്ര സംസ്ഥാന ഭാരവാഹികള്‍, മറ്റു വിദ്യഭ്യാസ സംസകരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

kmcc

ദുബായ് കെ.എം.സി.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പഠിതാക്കളും കൃത്യ സമയത്ത് ചടങ്ങില്‍ എത്തിച്ചേരണമെന്നും ഇനിയും എഴാം തരം പാസയവരും പത്താം തരാം സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായ എല്ലാ പ്രവാസി സഹോദരീ സഹോദരന്മാരും ഡിസംബര്‍ 16ന് രാവിലെ വന്നു രജിസ്റ്റര്‍ ചെയ്യണമെന്നും ദുബായ് കെ.എം.സി.സി മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04-272773/050 7152021

English summary
10th std equivalent course; Admission starts on Friday at Dubai KMCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X