Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍: ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; 11 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ദോഹ: ഖത്തറിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. വിനോദസഞ്ചാര പദ്ധതിയുടെ ലേബര്‍ ക്യാമ്പിലുള്ള തൊഴിലാളികളാണ് പൊള്ളലേറ്റ് മരിച്ചത്.

മരിച്ച 11 പേരെയും പരിക്കേറ്റ 12 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീപിടുത്തത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ പ്രചരിച്ചുകഴിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘത്തിന്റേയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമായതിനാല്‍ തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

fire

ഖത്തറിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള നിരവധി ലേബര്‍ ക്യാമ്പുകളിലൊന്നിലാണ് അപകടമുണ്ടായത്. ഊര്‍ജ്ജ സമൃദ്ധമായ ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരത്തെയും എന്‍ജിഒകളുടെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്.

2022ലെ ഫുട്‌ബോള്‍ ലോകക്കപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കുന്ന ഖത്തറിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ നടത്തിവരികെയാണ് ഇത്തരത്തിലൊരു അപകടം നടക്കുന്നത്. ഇതിനകം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞ ഏഴ് ആധുനിക നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 260,000 തൊഴിലാളികളെയാണ് ആവശ്യം. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദോഹയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ആഗസ്തിലുണ്ടായ അപകടത്തില്‍ 450ഓളം വരുന്ന തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+