കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. ആറാം ക്ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചത്. പരീക്ഷയെഴുതി മടങ്ങിയെത്തിയതായിരുന്നു കുട്ടി.സംഭവ സമയം വീട്ടില്‍ മാതാപിതാക്കളില്ലായിരുന്നു.

ബീഹാറുകാരിയായ ശാലിനി സഞ്ജയ് (11) ആണ് മരിച്ചത്. ആറാം കഌസ് വിദ്യാര്‍ഥിനിയാണ് കുട്ടി . റോല്ലയിലെ അല്‍ സഹ്ര ആശുപത്രിയ്ക്ക് സമീപമാണ് പെണ്‍കുട്ടി താമസിയ്ക്കുന്നത്. കാല്‍ വഴുതി കുട്ടി താഴേയ്ക്ക് വീണതെന്നാണ് നിഗമനം . എന്നാല്‍ ഇക്കാര്യത്തെപ്പറ്റി പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ് .

Sharjah

നാല് പരീക്ഷകള്‍ ഇതിനോടകം കുട്ടി എഴുതിയിരുന്നു . ഇനി മൂന്ന് പരീക്ഷകള്‍ കൂടി ബാക്കിയുണ്ട് . എല്ലാ ദിവസവും ട്യൂഷന് പോയിട്ടാണ് വീട്ടലേയ്ക്ക് എത്തുന്നത്. എന്നാല്‍ സംഭവ ദിവസം പരീക്ഷ കഴിഞ്ഞ് 11.30 ഓടെ കുട്ടി വീട്ടെലത്തി. അന്ന് ട്യൂഷന് പോയിരുന്നില്ല . എക്‌സലന്റ് ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശാലിനി . കുട്ടി മരിയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു .

English summary
11-year-old girl falls to death from 3rd floor in Sharjah.Grade 6 Indian student was going through her examinations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X