ദുബായ്:'അമ്മേ എന്നെ മറക്കല്ലേ..ഞാന്‍ ദേ കാറിനുള്ളിലാ', കാണൂ
ദുബായ്: കുട്ടികളെ ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. അവരുടെ ഇണക്കവും പിണക്കവും കുസൃതിയുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് അപകടമുണ്ടാകുന്നതും അത്തരം വാര്‍ത്തകളും നമ്മളില്‍ പലരെയും വല്ലാതെ വേദനിപ്പിയ്ക്കും. ലോകത്തെ തന്നെ മികച്ച നഗരങ്ങളില്‍ ഒന്നായി വിശേഷിപ്പിയ്ക്കുന്ന ദുബായില്‍ നിന്ന് പുറത്ത് വരുന്ന ഈ റിപ്പോര്‍ട്ട് കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടമാകില്ലെന്ന് നൂറ് ശതമാനം ഉറപ്പ്.
കുഞ്ഞായിരിയ്ക്കുമ്പോള്‍ നാം ഏറ്റവും സുരക്ഷിതരായിരിയ്ക്കുന്നത് നമ്മുടെ മാതാപിതാക്കളുടെ കൈകളിലാണ്. വളര്‍ന്നാലും വലിയ മാറ്റമൊന്നും വരില്ല. എന്നാല്‍ ദുബായില്‍ കുട്ടികളെ കാറിനുള്ളില്‍ വച്ച് അച്ഛനമ്മമാര്‍ മറക്കുന്നത് പതിവ് സംഭവമാണ്. കുട്ടികളോട് സ്‌നേഹമുള്ളവര്‍ക്ക് ഒരിയ്ക്കലും ഇഷ്ടപ്പെടാത്ത ഒരു റിപ്പോര്‍ട്ടാണിതെന്ന് മുന്‍പേ പറയട്ടെ. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

കുട്ടികളെ മറക്കുമ്പോള്‍
കഴിഞ്ഞ 10 മാസത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 113 കുട്ടികളെയാണ് മാതാപിതാക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ മറന്ന് വച്ചത്.

അവഗണന
രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ സുരക്ഷിതത്വത്തില്‍ കാണിയ്ക്കുന്ന അവഗണനയാണ് ഈ മറവിയെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു

കുഞ്ഞുവാവയല്ലേ
കുഞ്ഞുവാവയെ കാറില്‍ വച്ച് മറക്കുന്ന അച്ഛനമ്മമാര്‍ പൊന്നോമനകള്‍ക്ക് സമ്മാനിയ്ക്കുന്നത് ക്രൂരമായ മരണമാണ്. കാറില്‍ മറന്ന് വയ്ക്കപ്പെടുന്ന കുട്ടികള്‍ കടുത്ത ചൂടേറ്റ് തളരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു

ജാഗ്രത
കുട്ടികളെ മണിയ്ക്കൂറുകളോളം കാറിനുള്ളില്‍ മറന്ന് വയ്ക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. യുഎഇയിലെ ചൂട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചൂടേറ്റ് കുട്ടികള്‍ അവശരാകും. കുട്ടികളുമായി വാഹനങ്ങളില്‍ പുറത്തു പോകുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ കാര്യത്തില്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തണം

വേനല്‍കാലത്ത്
വേനല്‍കാലത്ത് 40 മിനിട്ട് കാറിനുള്ളില്‍ കുഞ്ഞിനെ മറന്നു വച്ചാല്‍ ആ പൊന്നോമനയെ എന്നേന്നക്കുമായി മറക്കുന്നതാവും നല്ലത്. കുട്ടികളെ സ്‌നേഹിയ്ക്കുന്ന എല്ലാ മാതാപിതാക്കളും ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുക.












Click it and Unblock the Notifications