യോഗ ദിനം ദുബായും ആഘോഷിയ്ക്കുന്നു, നോന്പ് തുറയ്ക്ക് ശേഷം ആഘോഷങ്ങള്‍
ദുബായ്: ലോക യോഗ ദിനം ദുബായും ആഘോഷിയ്ക്കുന്നു. ഐക്യരാഷ്ട്രസഭ ലോക യോഗ ദിനമായി ആഹ്വാനം ചെയ്ത ജൂണ്‍ 21നാണ് ദുബായിലും പരിപാടി സംഘടിപ്പിയ്ക്കപ്പെടുന്നത്. ദുബായ് അല്‍വാസല്‍ സ്പോര്‍ട്സ് ക്ളബ്ബ് ഗ്രൗണ്ടിലാണ് പരിപാടി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി യോഗ പരിശീലിയ്ക്കുന്നവരും പരിശീലിപ്പിയ്ക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കും. ജൂണ്‍ 21ന് നോമ്പ് തുറയ്ക്ക് ശേഷം രാത്രി എട്ട് മണിയ്ക്കാണ് അല്‍വാസല്‍ ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിയ്ക്കുന്നത്. 15000 പേര് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത യോഗദിനത്തിനായി ലോകമെങ്ങും നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് യുഎഇയിലെ ആഘോഷം ദുബായില്‍ സംഘടിപ്പിയ്ക്കുന്നത്. സൗദി അറേബ്യ, അമേരിയ്ക്ക, കാനഡ, ചൈന ഉള്‍പ്പടെ 170 രാജ്യങ്ങളില്‍ ആഘോഷം നടക്കും. ദുബായിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യം യോഗ കിറ്റ് നല്‍കും. സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് www.iyd.ae വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications