അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ കുടുങ്ങും; 10 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല
ജിദ്ദ: കൃത്യമായ രേഖകളും പെര്‍മിറ്റുമെല്ലാതെ ഹജ്ജ് കര്‍മത്തിന് മക്കയിലെത്തുന്ന പ്രവാസികളെ പിടികൂടി 10 വര്‍ഷത്തേക്ക് നാടുകടത്താന്‍ സൗദി അധികൃതരുടെ തീരുമാനം. അനുമതിയില്ലാതെ തീര്‍ഥാടകര്‍ വന്നാല്‍ ഹജ്ജ് യാത്രികരുടെ എണ്ണത്തെക്കുറിച്ചുള്ള തങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുമെന്നതിനാലാണ് ഈ കടുത്ത തീരുമാനം.
ഈ വര്‍ഷം ഇതിനകം മതിയായ രേഖകളില്ലാതെ എത്തിയ 1.2 ലക്ഷത്തിലേറെ പേരെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാതെ മക്ക അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയച്ചതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 61,524 വാഹനങ്ങള്‍ക്കും ആവശ്യമായ രേഖകളില്ലാത്തതിനാല്‍ പ്രവേശനാനുമതി നിഷേധിച്ചു. ആധികാരിക രേഖകളില്ലാതെ ഹജ്ജിനെത്തുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും ആരും ഭാഗ്യപരീക്ഷണത്തിന് നില്‍ക്കരുതെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് വ്യത്യസ്ത തലങ്ങളിലായി നടക്കുന്നത്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

വാഹനത്തിലുള്ള തീര്‍ഥാടകര്‍ക്ക് മുഴുവന്‍ ആവശ്യമായ രേഖകളുണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണമെന്നും അവര്‍ അറിയിച്ചു. അല്ലാത്ത പക്ഷം നിയമലംഘനത്തന് അവരും ശിക്ഷിക്കപ്പെടും.
ജീവിതത്തില്‍ ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നേരത്തേ ഹജ്ജ് നിര്‍വഹിച്ച സൗദി നിവാസികള്‍ക്ക് വീണ്ടും മക്കയിലെത്തുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഹജ്ജിനായി വന്ന് ആവശ്യമായ രേഖകളില്ലാതെ സൗദിയില്‍ ഒളിച്ചുകഴിയുന്നവര്‍ക്കെതിരേയും നടപടികള്‍ കര്‍ക്കശമാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications