അനധികൃത ടാക്‌സി മലയാളി ഡ്രൈവര്‍മാരടക്കം നിരവധി പേര്‍ കുടുങ്ങി
ബഹറിന്‍: രാജ്യ സുരക്ഷയ്ക്ക് ഭീഷണിയും സ്വദേശികളായ ടാക്‌സി ഡ്രൈവര്‍മാരുടെ ജോലിക്ക് തടസ്സമാകുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ബഹറിന്‍ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ മലയാളികളടക്കമുള്ള നിരവധി അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ചാണ് അധിക്രതര്‍ പരിശോധന നടത്തിയത്.
സംശയം തോന്നുന്ന വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തി യാത്രക്കാരെയും ഡ്രൈവര്‍മാരെയും പ്രത്യേകം ചോദ്യം ചെയ്താണ് അനധിക്രത ടാക്‌സി സര്‍വ്വീസുകള്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസത്തിനകം ഏതാണ്ട് 132 പേര്‍ ഇത്തരത്തില്‍ പിടിയിലായതായി ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക് ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖലീഫ അറിയിച്ചു.

പിടിയിലാകുന്നവര്‍ക്ക് 1000 ദിനാര്‍ പിഴയും ഒരു മാസത്തെ ജയില്‍ ശിക്ഷയുമാണ് പിഴ. വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന സംഘടിപ്പിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.












Click it and Unblock the Notifications