കുവൈത്തിൽ ബസ്സുകൾ കൂട്ടിയിച്ചു, 15 മരണം, മരിച്ചവരിൽ മലയാളികളും, നിരവധി പേർക്ക് പരിക്ക്!
കുവൈത്ത് സിറ്റി: കുവൈത്തിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും ആറ് ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുവൈത്തിലെ കബ്ദ അർതാൽ റോഡിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാളെ സാരമായ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർ ദിശയിൽ നിന്ന് വന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കബ്ദിലെ ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും അപകട സ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കബ്ദ്, വഫ്ര എന്നിവിടങ്ങളിലെയും പെട്രോളിയെ പ്രൊജക്ടിലെയും അഗ്നി ശമ സേനയാണ് രക്ഷ പ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications