Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തെ അവഹേളിച്ചതിന് ദുബായില്‍ 16കാരന്‍ 13കാരനെ കുത്തിക്കൊന്നു

ദുബയ്: ദുബായില്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കുത്തിക്കൊന്നു. നിസ്സാര വഴക്കിനെ തുടര്‍ന്ന് അല്‍ഖിസൈസ് ഏരിയയിലാണ് നാട്ടുകാരെയും പോലിസിനെയും നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിനു സമീപത്ത് സൈക്കിളില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഒരു സംഘം കുട്ടികളുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് സംഘത്തിലൊരാള്‍ കത്തി കൊണ്ട് 13കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടി കുത്തേറ്റുവീണതോടെ എല്ലാവരും സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ 13കാരന്‍ വീട്ടിലേക്കെത്താനുള്ള ശ്രമത്തില്‍ രക്തം വാര്‍ന്ന് വഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ട പരിസരവാസികളാണ് ഉടന്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചത്. പക്ഷെ വഴിയില്‍ വച്ച് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകം സംഭവിക്കുവാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

dubai

കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട 16കാരന്‍ ഒരു മണിക്കൂറിനു ശേഷം സ്വമേധയാ അല്‍ ഖിസൈസ് പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി അധികൃതര്‍ അറിയിച്ചു. തന്നെയും തന്റെ കുടുംബത്തെയും പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തതിന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് 13കാരനെ അക്രമിച്ചതെന്ന് കുട്ടി പറഞ്ഞു.

വരുംവരായികകളെ കുറിച്ച് ചിന്തിക്കാതെ ചെയ്തുപോയതാണെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ല അത് ചെയ്തതെന്നും 16കാരന്‍ പോലിസിനോട് പറഞ്ഞു. ഭയം കാരണമാണ് സംഭവസ്ഥലത്തു നിന്ന് ഓടിയതെന്നും സ്വയം പോലിസ് മുമ്പാകെ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുട്ടി പോലിസിനെ അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയ്ക്കായി കൈമാറി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം അല്‍ ഖിസൈസ് ഖബറിടത്തില്‍ കുട്ടിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മറവ് ചെയ്തു. ആരുമായും പ്രശ്‌നത്തിന് പോകുന്ന ശീലമില്ലാത്ത സൗമ്യ സ്വഭാവക്കാരനായിരുന്നു കൊല്ലപ്പെട്ട കുട്ടിയെന്ന് സംസ്‌കാരച്ചടങ്ങിനെത്തിയ കുട്ടിയുടെ ബന്ധു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+