അജ്മാനിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി!!!
അജ്മാൻ: വീട്ടിലെ ശുചി മുറിയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജ്മാൻ അൽ റൗദ ഭാഗത്താണ് സംഭവം. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാ വിഭാഗങ്ങൾ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മരണം സംഭവിച്ചു കഴിഞ്ഞതായി അജ്മാൻ പോലീസ് മേധാവി അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ അജ്മാൻ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മ്യതശരീരം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ പാതി വായിച്ച നിലയിൽ കണ്ടെത്തിയ പുസ്തകത്തിലെ ഉള്ളടക്കം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നും അധിക്രതർ പരിശോധിക്കുന്നുണ്ട്.

കടുത്ത വിഷാദത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിയെന്ന് വീട്ടുകാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം കുട്ടികൾ വായനയ്ക്ക് തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളിലെ ഉള്ളടക്കത്തെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകണമെന്ന് അജ്മാൻ പോലീസ് മേധാവി വ്യക്തമാക്കി.












Click it and Unblock the Notifications