കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: വാച്ച് മോഷണം കൈയ്യോടെ പിടികൂടി, ഇന്ത്യക്കാരനെ പാകിസ്താനികള്‍ തല്ലിക്കൊന്നു

Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ 17 പാകിസ്താനികള്‍ പിടിയിലായി. മോഷണ ശ്രമത്തിനിടെയാണ് റോളയില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്. ഷാര്‍ജയിലെ ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കത്തിയും വടികളുമായി എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്.

പണം ആവശ്യപ്പെട്ട സംഘം യുവാവിനെ വെട്ടിയും കുത്തിയും തല്ലിയും പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവ് ജോലി ചെയ്തിരുന്ന കടയില്‍ നിന്നും ഒരു പാകിസ്താനി വാച്ച് മോഷ്ടിയ്ക്കാന്‍ ശ്രമിച്ചു. മോഷ്ടാവിനെ യുവാവ് കൈയ്യോടെ പിടികൂടുകയും വാച്ച് തിരിച്ച് വാങ്ങുകയും ചെയ്തു.

11-1447244236-21

തുടര്‍ന്ന് കടയില്‍ നിന്നും പോയ പാകിസ്താനി 16 അംഗ സംഘവുമായി എത്തുകയും യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നു. സംഘം കടയില്‍ നിന്നും പണവും വിലപ്പെട്ട വസ്തുക്കളും മോഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. പ്രതിരോധിയ്ക്കാന്‍ ശ്രമിച്ച മറ്റൊരു ജീവനക്കാരാനും പരിക്കേറ്റു.

English summary
Seventeen Pakistani men are on trial in Sharjah on charges of murdering an Indian worker at a watch shop after one of them was caught stealing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X