നികുതി നിയമങ്ങള്‍ ലംഘിച്ചു; ദുബായിയിൽ 17 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പണികിട്ടി
നികുതി നിയമങ്ങള്‍ ലംഘിച്ചു; ദുബായില്‍ 17 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പണികിട്ടി
ദുബായ്: ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കിയ പുതിയ വില്‍പ്പന നികുതി ലംഘനവുമായി ബന്ധപ്പെട്ട് 17 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ദുബായ് സാമ്പത്തിക വികസന വകുപ്പ് കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനവും ശീതള പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 50 ശതമാനവും വില്‍പ്പന തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് നേരത്തേ ഉത്തരവായിരുന്നു. ഇത് നടപ്പാക്കിയതിനു പിന്നാലെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പഴയ വിലയ്ക്കുള്ള സാധനങ്ങള്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പിടിക്കപ്പെട്ടത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചില സ്ഥാപനങ്ങള്‍ നികുതി നിരക്ക് നിലവില്‍ വരുന്നതിനു മുമ്പ് തന്നെ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തിയതായും അന്വേഷണത്തില്‍ ബോധ്യമായി. ആദ്യവട്ടമെന്ന നിലയില്‍ നിയംലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേര് പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം എക്സിക്യൂട്ടീവ് ഡയക്ടര്‍ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു. അതേസമയം, നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം സ്ഥാപനങ്ങളുടെ പേരുകള്‍ പൊതുജനമധ്യത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയും നിലവില്‍ വന്നതോടെ നിയമം നടപ്പാലിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്കും യു.എ.ഇ രൂപം നല്‍കിയിരുന്നു. ഫെഡറല്‍ ടാക്സ് അതോറിറ്റിയുടെ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയും നികുതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്ന നിയമമാണ് നിലവിലുള്ളത്. ഫെഡറല്‍ ടാക്സ് അതോറിറ്റി നടപ്പാക്കുന്ന നികുതി നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നതിന് നിയത്തില്‍ വ്യവസ്ഥയുണ്ട്. നിയമലംഘകര്‍ക്കുള്ള കുറഞ്ഞ പിഴ 500 ദിര്‍ഹമാണ്. എന്നാല്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അടക്കാനുള്ള നികുതിയുള്ള മൂന്നിരട്ടി തുക വരെ ഫൈന്‍ ചുമത്തും. വീഴ്ച വരുത്തിയതായി കണ്ടെത്തിയ നികുതി തുക അടച്ചക്കുന്നതിന് പുറമെയാണിത്.
-
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications