Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്: മുഹമ്മദലി സഖാഫിയുടെ പ്രഭാഷണം വ്യാഴാഴ്ച

ദുബൈ : 19ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണവേദിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ 25ന് (വ്യാഴാഴ്ച) രാത്രി 10:30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രഭാഷണം നടത്തും. പ്രഭാഷണ വിഷയം മാനവികത സഹനത്തിലൂടെ എന്നതാണ്. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്.

quranaward

പ്രഭാഷണം ശ്രവിക്കാനെത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിന്ന് പുറത്തും ഇരിപ്പിടങ്ങളും ബിഗ്‌സ്‌ക്രീനുകളും ശീതീകരണ സംവിധാനങ്ങളും ഒരുക്കും. നഗരത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണസ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സംബന്ധമായ വിവരങ്ങള്‍ 0505015024, 0558739100 എന്നീ നമ്പറുകളില്‍ ലഭിക്കും.ഐ.സി.എഫ്., ആര്‍.എസ്.സി.ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

shiekhsalehalmaghamsi

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സഅദിയ്യ പ്രതിനിധിയായി പങ്കെടുക്കുന്ന മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രമുഖ പണ്ഡിതനും മത ഭൗതിക വിഷയങ്ങളില്‍ ഉന്നത ബിരുദ ധാരിയും ശാസ്ത്ര വിഷയങ്ങളിലും ഇസ്‌ലാമിക സാമ്പത്തിക വിഷയങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍മ്മ ശാസ്ത്രം, വിശ്വാസം തുടങ്ങിയവിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'തസ്‌യീനുത്ത്വുല്ലാബ്' എന്ന അറബി ഗ്രന്ഥം കേരളത്തിലെ ദഅ്‌വാ കോളേജുകളില്‍ പാഠ പുസ്തകമായി ഉപയോഗിക്കുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 40 കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായ മുഹമ്മദലി സഖാഫി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി കാസര്‍കോട് ദേളി ജാമിഅ സഅദിയ്യയില്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ ജാമിഅ സഅദിയ്യ അക്കാദമിക് വിഭാഗം തലവനും അഡ്മിനിസ്‌ട്രേട്ടറും പ്രധാന അധ്യാപകരില്‍ ഒരാളുമാണ്. സുന്നിയുവ ജന സംഘം സംസ്ഥാന കൗണ്‍സിലറും സുന്നിവോയ്‌സ് പത്രാധിപ സമിതി അംഗവുമായി സേവനം ചെയ്യുന്നുണ്ട്.

quranaward

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, യു എ ഇ ഗവണ്‍മെന്റ് പ്രതിനിധികള്‍, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതര്‍, സാമൂഹ്യസാംസ്‌കാരികവാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കുന്നതിന്ന് പുറമെ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ അനുഗ്രഹീത സാന്നിധ്യവും പ്രാര്‍ഥനയും പരിപാടിയിലുണ്ടാകും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോത്സാഹിപ്പിക്കുന്നതിന്നുമായി ദുബൈ ഗവണ്‍മെന്റ് പതിനെട്ടു വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.

quranaward

സമസ്തകേരള ജംഇയ്യത്തുല്‍ഉലമായുടെ പ്രസിഡണ്ടായിരിക്കെ കഴിഞ്ഞ വര്‍ഷം വിടപറഞ്ഞ നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ സുശക്തമായ മേല്‍നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കാസര്‍കോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്റെ കീഴില്‍ ദുബൈ ഔഖാഫിന്റെ അംഗീകാരത്തോടെ മൂന്ന് പതിറ്റാണ്ടിലധികമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മത സാമൂഹ്യ സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍. ദുബൈ ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ െ്രെപമറി, സെക്കന്‍ഡറി തലങ്ങളിലുള്ള മദ്‌റസകള്‍, മത പഠന ക്ലാസുകള്‍, ഫാമിലി ഗൈഡന്‍സ്, ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ലാസുകള്‍, ഇസ്‌ലാമിക് ലൈബ്രറി, മലയാളികള്‍ക്കായുള്ള ഉംറ സര്‍വീസ് തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

quranaward

റമളാനില്‍ എല്ലാദിവസവും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഇഫ്താറും ദുബായിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങള്‍ക്കും പഠന ക്ലാസുകള്‍ക്കും ദുബൈ സഅദിയ്യ നേതൃത്വം നല്‍കിവരുന്നു. സ്വാഗത സംഘം ഭാരവാഹികളായ അബ്ദുല്‍ കരീം തളങ്കര, അഹ്മദ് മുസ്‌ലിയാര്‍, ജമാല്‍ ഹാജി ചങ്ങരോത്ത്, അമീര്‍ ഹസ്സന്‍, ശംസുദ്ദീന്‍ പയ്യോളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് : 042616989, 0505015024. എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+