ഉം അല്‍ കവൈന്‍; പെട്രോള്‍ കടത്ത് 2പേര്‍ പിടിയില്‍

രണ്ട് കാറുകളുടേയും പിന്‍ സീറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് ടാങ്ക് പെട്രോളാണ് പൊലീസ് കണ്ടെടുത്തത്. രണ്ട് കാറുകളും പിടിച്ചെടുത്തു. ഡ്രൈവര്‍മാരില്‍ ഒരോ ആളും എട്ട് ലക്ഷം രൂപ വീതമാണ് പിഴയടയ്‌ക്കേണ്ടത്.
അല്‍ ബയാന്‍ എന്ന അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തീപിടിയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായി യാതൊരു സുരക്ഷിതത്വവും ഇല്ലാതെ യാത്ര ചെയ്യുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും ഉം അല്‍ കുവൈന്‍ ട്രാഫിക് പൊലീസ് ചീഫ് ലെഫ്റ്റനന്റ് കേണല്‍ സയീദ് ഒബൈദ് പറഞ്ഞു.
ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ഉം അല്‍ കുവൈന്‍. വംശനാശം സംഭവിച്ച് കൊണ്ടിരിയ്ക്കുന്ന ഡുഗോങ്ങ് എന്ന കടല്‍ പശുക്കളേയും ഇവിടെ കാണാന്‍ സാധിയ്ക്കും. ഐക്യ അറബ് എമിറേറ്റിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നാണ് ഉം അല്‍ കുവൈന്‍.












Click it and Unblock the Notifications