കൊറോണ, സൗദിയില്‍ രണ്ടു മരണം കൂടി!!!
സൗദി: കഴിഞ്ഞ ദിവസം സൗദിയിലെ നജ്രാനിലും ബുറൈദയിലും മരണപ്പെട്ടവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. സ്വദേശികളായ അറുപതു വയസ്സുളള പുരുഷനും സ്ത്രീയുമാണ് കോറോണ ബാധിച്ച് മരിച്ചത്.
അതേ സമയം ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ രോഗം പടരാതിരിക്കുവാനുള്ള സാഹചര്യത്തില്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും അറിയിപ്പില്‍ പറയുന്നു. റിയാദിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാല്‍പ്പതുകാരനായ ഇയാള്‍ക്ക് ഒട്ടകവുമായുള്ള ഇടപഴകലിലൂടെയാണ് രോഗം പടര്‍ന്നിരിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ നടപടികളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications