കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു

Google Oneindia Malayalam News

കീവ്: ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കുത്തി കൊന്നു. ഉഴ്‌ഗൊരോദ് മെഡിക്കല്‍ കൊളെജിലെ വിദ്യാര്‍ഥികളെയാണ് ഉക്രൈന്‍ സ്വദേശികള്‍ കുത്തി കൊന്നത്. മൂന്ന് വിദ്യാര്‍ഥികളെയാണ് സംഘം കുത്തിയത്. രണ്ട് പേര്‍ മരിയ്ക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. പ്രണവ് ഷൈന്ദില്യ, അങ്കൂര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആഗ്ര സ്വദേശിയായ ഇന്ദ്രജിത്ത് സിംഗ് ചൗഹാന്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Blood

വിദ്യാര്‍ഥികളെ കൊന്നശേഷം അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും രക്തം പുരണ്ട കത്തിയും സംഘത്തില്‍ നിന്നും കണ്ടെടുത്തു. വിദ്യാര്‍ഥികളുടെ ബന്ധുക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

English summary
2 Indian students murdered, 1 critically injured in Ukraine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X