ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജൂലായ് 31 ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
പട്ടാമ്പി സ്വദേശി സൈനുല്‍ ആബ്ദീന്‍, തൃശൂര്‍ ചേര്‍പ്പ് സ്വദേശിനി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഖാബൂസ് യൂണിവേസ്റ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഹോട്ടല്‍ ജീവനക്കാരായിരുന്നു ആക്‌സിഡന്റില്‍ മരിച്ച രണ്ട് മലയാളികളും. പുലര്‍ച്ചെ ഇവരുടെ ബൈക്ക് പോലീസ് പരിശോധിച്ചുകൊണ്ടിരിയ്ക്കവേയാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ംരു സ്വദേശിയും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഹോട്ടലിലെ ഡെലിവറി ബോയ്‌സ് ആയി ജോലി ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications