അജ്മാനില്‍ വാഹനാപകടം: രണ്ട് മലാളികള്‍ മരിച്ചു
അജ്മാന്‍: അജ്മാനില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ഡിസംബര്‍ ആറിന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഷേക്ക് സയ്യിദ് മോസ്‌ക് സിഗ്നലിന് അടുത്ത് വച്ചായിരുന്നു അപകടം.
പാലക്കാട് വെളിയങ്ങാല്‍ സ്വദേശി ഷിബിന്‍ മേപ്പറമ്പ്(27), കോട്ടയം കുമരകം സ്വദേശി മിഥുന്‍ മാങ്ങാട്ടുതാഴ്ച്ചായില്‍(28) എന്നിവരാണ് മരിച്ചത്. അല്‍ മഹിര്‍ ഫ്യുവല്‍ ടേരേഡിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു രണ്ട് പേരും.

റാസല്‍ഖൈമയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറിന്റെ ടയര്‍ പഞ്ചറായി. ടയര്‍ മാറ്റുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ അമിത വേഗത്തില്‍ എത്തിയ ടാക്‌സി ഇവരെ ഇടിക്കുകയായിരുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ടായിരുന്നു ഇവര്‍ വാഹനത്തിന്റെ ടയര്‍ മാറ്റാന്‍ ശ്രമിച്ചത്. എതിര്‍വശത്ത് വന്ന ടാക്‌സിയാണ് ഇടിച്ചതെന്നാണ് വിവരം. മൃതദേഹം അജ്മാനിലെ ഖലീഫ ആശുപത്രിയിലാണ് ഉള്ളത്.












Click it and Unblock the Notifications