വിസയില്ലാത്ത തൊഴിലാളിയ്ക്ക് ജോലി തൊഴിലുടമയ്ക്ക് 1ലക്ഷം ദിര്‍ഹം പിഴ
ദുബായ്: മതിയായ തൊഴില്‍ രേഖയില്ലാത്ത തൊഴിലാളിയെ സംരക്ഷിയ്ക്കുകയും ജോലി ചെയ്യിപ്പിയ്ക്കുകയും ചെയ്ത തൊഴിലുടമയ്ക്ക് രണ്ട് മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും. യുഎഇ ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.
വിസയും മറ്റുമില്ലാതെ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയോ താമസസ്ഥലം നല്‍കുകയോ ചെയ്യുന്നതിനെ സര്‍ക്കാര്‍ കര്‍ശനനിയമം മൂലം വിലക്കിയരുന്നു. കേസ് ആദ്യം പരിഗണിച്ച കീഴ്‌ക്കോടതി തൊഴിലുടമയെ കുറ്റവിമവിമുക്തനാക്കുകയും തൊഴിലാളിയ്ക്ക് അന്‍പതിനായിരം ദിര്‍ഹം പിഴ ചുമത്തുകയും ഒരു മാസത്തെ തടവ് ശിക്ഷയ്ക്കും അതിന് ശേഷം നാട് കടത്താനും ഉത്തരവിട്ടു.

തൊഴിലുടമയെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഒരു ലക്ഷം ദിര്‍ഹത്തിനും രണ്ട് മാസത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചത്. തൊഴിലാളിയ്‌ക്കെതിരായ ശിക്ഷയെ മേല്‍ക്കോടതി ശരിവച്ചു. എന്നാല്‍ യുഎഇയിലെ തൊഴി്ല്‍ നിയമങ്ങള്‍ പാലിയ്ക്കുന്നതിന് തൊഴിലുടമയ്ക്കും അര്‍ഹമായ ശിക്ഷ നല്‍കേണ്ടതാണെന്നും ഇതിനായാണ് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications