കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയും മെര്‍സ് ഭീതിയില്‍, 2 പേര്‍ക്ക് കൂടി രോഗം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ മെര്‍സ് പടരുന്നു. അബുദാബിയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മദ്ധ്യവയയ്ക്കരായ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കപെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍. രോഗം സ്ഥിരീകരിച്ചത് ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്.

സ്വദേശികളായ പൗരന്മാര്‍ക്കാണ് രോഗം പിടിപെട്ടത്. എന്നാല്‍ ആശങ്കപെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം. തുമ്മുമ്പോള്‍ തൂവാല ഉപയോഗിയ്ക്കുക,, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, മാസ്‌ക് ധരിയ്ക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്.

Mers

2012 ല്‍ മെര്‍സ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 280 ഓളം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൗദി അറേബ്യയിലാണ്. സൗദിയില്‍ രോഗത്തിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജിനും മറ്റുമായി വിദേശികള്‍ ഒട്ടേറെ എത്തുന്നതിനാല്‍ രോഗം മറ്റിടങ്ങളിലേയ്ക്കും പടരാനുള്ള സാധ്യത കൂടുതലാണ്.

English summary
2 new cases of Mers-CoV infection in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X