ഷാര്‍ജ, പാകിസ്താനികള്‍ ഏറ്റുമുട്ടി 2മരണം

കത്തിയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് അക്രമികള്‍ രണ്ട് ചേരിയായ തിരിച്ച് അക്രമം നടത്തിയതെന്ന് പൊലീസ്. 33ഉം 27 ഉം വയസുള്ള രണ്ട് പാകിസ്താന്‍ യുവാക്കളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ആഴത്തില്‍ കുത്തേറ്റതും മര്‍ദ്ദനമേറ്റതുമാണ് യുവാക്കളെ മരണത്തിന് ഇടയാക്കിയത്. പരിക്കേറ്റവരെ നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് കുവൈത്ത്, അല്‍ ഖാസിമി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
യുഎഇ, സൗദി എന്നിവിടങ്ങിലെല്ലാം തന്ന പ്രവാസികളായ തൊഴിലാളികളെ പാര്‍പ്പിച്ചിരിയ്ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നത് പതിവാണ്. ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പാകിസ്താനികളും ബംഗഌദേശുകാരുമാണ് പ്രശ്‌നങ്ങളില്‍ കൂടുതല്‍ അകപ്പെടുന്നത്. നിസാരമായ കാര്യങ്ങള്‍ക്ക് വേണ്ടി തുടങ്ങുന്ന കലഹങ്ങള്‍ പലപ്പോഴും സംഘര്‍ഷങ്ങളിലും കൊലപാതങ്ങളിലും കൊണ്ടെത്തിയ്ക്കുന്നതാണ് പതിവ്.












Click it and Unblock the Notifications