അജ്മാന്‍: യുവതിയെ 4000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച 2 യുവാക്കള്‍ പോലീസ് പിടിയില്‍
അജ്മാന്‍: നാലായിരം ദിര്‍ഹത്തിന് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ബംഗ്ലാദേശി സ്വദേശികള്‍ അജ്മാനില്‍ പിടിയിലായി.
മറ്റൊരു ബംഗ്ലേദേശി യുവാവില്‍ നിന്നും വാങ്ങിയ യുവതിയെ ലൈംഗികമായി പലതവണ ഇവര്‍ പീഡിപ്പിച്ചിരുന്നു. പിന്നീട് 4000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.

യുവാകള്‍ക്കു നേരെ മനുഷ്യകടത്തിന് കോടതി കേസ് എടുത്തു. മൂന്നാം പ്രതിക്കു നേരെ എന്ത് നടപടി എടുക്കും എന്നത് വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം കോടതി വിധി പ്രഖ്യാപിക്കും.


Click it and Unblock the Notifications