ഫുജൈറ:അച്ഛന്‍ ഓടിച്ച കാര്‍ പാഞ്ഞ് കയറി രണ്ട് വയസുകാരന്‍ മരിച്ചു
ഫുജൈറ: അച്ഛന്‍ ഓടിച്ച കാര്‍ പാഞ്ഞ് കയറി രണ്ട് വയസുകാരന് ദാരുണ അന്ത്യം. ഫുജൈറയിലെ തവീനിലാണ് സംഭവം. മകനെയും കൂട്ടി യാത്രചെയ്യാന്‍ ഇറങ്ങിയതായിരുന്നു പിതാവ്. എന്നാല്‍ വാഹനം പിന്നോട്ടെടുക്കുമ്പോള്‍ കുട്ടി നില്‍ക്കുന്നത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് വാഹനം കുഞ്ഞിന്റെ ദേഹത്തേയ്ക്ക് കയറുകയായിരുന്നു.
തലയ്ക്കും നട്ടെല്ലിനും ഏറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് . ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാധ്യങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .

സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നതായി പറയുന്നില്ല . മകനൊപ്പം യാത്രചെയ്യാനായിരുന്നു യുവാവ് കാറെടുത്തത്. എന്നാല്‍ മകന്‍ നില്‍ക്കുന്നത് ശ്രദ്ധിയ്ക്കാതെ വാഹനം പിന്നോട്ടെടുത്തത് തന്നെ അപകടത്തിന് കാരണമായി .
കുഞ്ഞിനെ ദിബ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. ആദ്യമായിട്ടല്ല യുഎഇ എമിറേറ്റുകളില്‍ ഇത്തരം അപകടമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിഞ്ച് കുട്ടികളാണ് ഇത്തരം അപകടങ്ങളില്‍ കൊല്ലപ്പെടുന്നത് എന്നതാണ് ഏറെ ദുഖകരമായ കാര്യം .












Click it and Unblock the Notifications