സൗദി;അച്ഛനോടിച്ച കാറിടിച്ച് 2വയസുകാരി മരിച്ചു

വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായാണ് യുവാവ് കാര്‍ പിന്നോട്ടെടുത്ത്. കാറിനുത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ കാര്‍ തട്ടുകയും ടയറിനുള്ളില്‍ കുരുങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചു.
മകള്‍ കാറിനടുത്ത് നില്‍ക്കുന്നത് താന്‍ കണ്ടില്ലായിരുന്നെന്ന് യുവാവ് പറഞ്ഞു. തന്റെ കാറിടിച്ച തന്നെ മകള്‍ മരിയ്ക്കാനിടായായതില്‍ അതീവ ദുഖിതനാണ് കുട്ടിയുടെ അച്ഛന്‍. യുവാവില്‍ നിന്നും മൊഴിയെടുത്ത ശേഷം പൊലീസ് അപകടമരണത്തിന് കേസെടുത്തു.
സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷകര്‍ത്താക്കളുടെ അശ്രദ്ധയും മറ്റുമാണ് സ്വന്തം മക്കളുടെ മരണത്തിന് പോലും ഇടയാക്കുന്നത്.












Click it and Unblock the Notifications