Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ട്ടന്‍ ചരട് കഴുത്തില്‍ കുരുങ്ങി മലയാളിയായ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

കര്‍ട്ടന്‍ ചരട് കഴുത്തില്‍ കുരുങ്ങി മലയാളിയായ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

അബൂദബി: കളിച്ചുകൊണ്ടിരിക്കെ കര്‍ട്ടന്‍ ചരട് അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി രണ്ട് വയസ്സ് പ്രായമുള്ള മലയാളി കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അബൂദബി ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള കുട്ടിയാണെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ.

അബൂദബി മുറൂര്‍ റോഡിലുള്ള വീട്ടില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. അഞ്ച് വയസ്സുകാരിയായ സഹോദരിക്കൊപ്പം കളിക്കുന്നതിനിടയിലായിരുന്നു സംഭവം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. കര്‍ട്ടന്‍ പൈപ്പ് പൊട്ടുകയും ചരട് തൂങ്ങിക്കിടക്കുകയും ചെയ്യുന്ന സ്ഥിതിയിലായിരുന്നു. സോഫയില്‍ കയറി കയറ് പിടിച്ച് താഴേക്ക് ചാടുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയതാവാമെന്നാണ് കരുതുന്നത്.

baby35-600-19-

ആസമയത്ത് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു കുട്ടിയുടെ മാതാവ്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തറയില്‍ ഉറങ്ങിയെന്ന് സഹോദരി വന്ന് പറഞ്ഞപ്പോഴാണ് അവര്‍ കാര്യം ശ്രദ്ധിക്കുന്നത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാകാതെയായിരുന്നു കുട്ടി ഇങ്ങനെ പറഞ്ഞത്. ഓടിയെത്തിയ മാതാവ് കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെയായിരുന്നു. ഉടനെ സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിക്കപ്പെടുകയായിരുന്നു.

ഇവിടെ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിട്ടില്ല. കുട്ടിയുടെ ഹൃദയം മിടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+