അജ്മനില്‍ വാഹനാപകടം, മലയാളികള്‍?
അജ്മന്‍: അജ്മനില്‍ ബസും കാറും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു.ബസിലേയ്ക്ക് കാര്‍ ഇടിച്ച് കയറിയാണ് അപകടം. 18 തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ നില അതീവ ഗുരുതരമാണ്. ഷെയ്ഖ് സെയ്ദ് റോഡിലാണ് അപകടം ഉണ്ടായത്.
സ്വദേശി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിനിടയാക്കിയത്. കാര്‍ അമിത വേഗത്തില്‍ വരികയും നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ബസില്‍ ഇടിയ്ക്കുകയുമായിരുന്നു. ബസില്‍ ഉണ്ടായിരുന്ന എല്ലാ തൊഴിലാളികള്‍ക്കും പരിക്കേറ്റു. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല.

പരിക്കേറ്റവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. 13 പേരെ അജ്മനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് തൊഴിലാളികളെ അല്‍ ഖാസിനിമ ആശുപത്രിയിലും ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ ഉം അല്‍ ഖുവൈനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗവും ഡ്രൈവറുെ അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അജ്മന്‍ ട്രാഫിക് പൊലീസ് വിഭാഗം മേധാവി മേജര്‍ സെയ്ഫ് അല്‍ ഫലസി പറഞ്ഞു.












Click it and Unblock the Notifications