ഷാര്‍ജ-തിരുവനന്തപുരം പ്രതിദിനസര്‍വിസ്

ഉച്ചയ്ക്ക് 1.40നു ഷാര്‍ജയില്‍ നിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് ഏഴിനു തിരുവനന്തപുരത്തെത്തും. രാവിലെ 10.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.40 ഓടെ ഷാര്‍ജയിലെത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 154 യാത്രക്കാരുമായി പോകാന്‍ കഴിയുന്ന ബോയിങ് 737-800 വിമാനമാണ് സര്‍സീസ് നടത്തുക.
അബുദബി, ബഹ്‌റൈന്‍, ദുബൈ, ദോഹ, കുവൈത്ത്, മസ്‌കത്ത്, ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങളിലേക്ക് 24 ഓളം രാജ്യാന്തരസര്‍വിസുകള്‍ ജെറ്റ് എയര്‍വെയ്‌സ് നടത്തുന്നുണ്ട്.
പുതിയ സര്‍വിസ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ബിസിനസ്സുകാര്‍ക്ക് കൂടുതല്‍ സഹായകമാവും-ജെറ്റ് ചീഫ് എക്‌സിക്യുട്ടീവ് നികോസ് കര്‍ദാസിസ് പറഞ്ഞു.












Click it and Unblock the Notifications