മക്കയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍, ബെന്നി, മലപ്പുറം ഒതുക്കങ്ങള്‍ സ്വദേശി സഫ്‌വാന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
മദീനയില്‍ നിന്നു മക്കയിലേക്ക് പോവുകയായിരുന്ന വാഹനം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അറബിയും മരിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിക്കു ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications