മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പാടില്ല
ദമാം: സൗദി അറേബ്യയില്‍ മരണമടയുന്ന വിദേശികളുടെ മൃതദേഹങ്ങള്‍ അറുപത് ദിവസത്തില്‍ കൂടുതല്‍ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ശുപാര്‍ശ. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്. അറുപത് ദിവസത്തിനകം മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുകകയോ, സൗദിയില്‍ മറവ് ചെയ്യുകയോ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. മൃതദേഹം സംസ്‌കരിക്കുന്നതിനോ, നാട്ടിലേക്ക് അയക്കുന്നതിനോ കാലതാമസം നേരിടുന്നതിനാല്‍ മാസങ്ങളായി മോര്‍ച്ചറികളില്‍ തുടരുന്നതിനെക്കുറിച്ച് പഠിക്കാന് നിയമിതമായ സമിതിയാണ് ഈ നിര്‍ദേശം നല്‍കിയത്.
വിദേശികള്‍ മരണപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ട വകുപ്പുകള്‍ ബന്ധപ്പെട്ട എംബസിക്കോ, കോണ്‍സുലേറ്റിനോ വിവരം നല്‍കണം. മരിക്കുന്നവരുടെ വിദേശത്തെ വിലാസവും മൃതദേഹം സൗദിയില്‍ മറവ് ചെയ്യണമോ, അതല്ല നാട്ടിലെത്തിക്കണമോ എന്ന വിവരവും വീട്ടുകാര്‍ വൈകാതെ എംബസിക്ക് അറിയിക്കണം. അറുപത് ദിവസത്തിനകം എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മറുപടി ലഭിച്ചില്ലെങ്കില്‍ മൃതദേഹം സൗദിയില്‍ മറവ് ചെയ്യണമെന്ന് സമിതി നിര്‍ദേശിച്ചു.
വിവിധ പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ മോര്‍ച്ചറികളിലുള്ള മൃതദേഹങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികൃതര്‍ സ്‌പോണ്‍സര്‍മാരെ വിവരമറിയിക്കുകയും, നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും വേണം. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനോ, നാട്ടിലേക്ക് അയക്കുന്നതിനോ വിസമ്മതിക്കുന്ന സ്‌പോണ്‍സര്‍മാരുടെ കംപ്യൂട്ടര്‍ സേവനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
മൃതദേഹങ്ങള്‍ മാസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത് മോര്‍ച്ചറി ജീവനക്കാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉാക്കുന്നതാണ്. മാത്രമല്ല അത് മൃതദേഹങ്ങളോടുള്ള അനാദരവ് കൂടിയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ വിവിധ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവ് ചെയ്യണമെന്നാണ് വ്യവസ്ഥ.












Click it and Unblock the Notifications