നോമ്പ് തെറ്റിച്ചതിന് 4വേലക്കാരെ കൊലപ്പെടുത്തി
കുവൈത്ത് സിറ്റി: റംസാന്‍വ്രതാനുഷ്ടാനം ലംഘിച്ചതിന്റെ പേരില്‍ കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം വീട്ടിലെ 2വേലക്കാരെ വെടിവച്ചുകൊന്നു. ബന്ധുവിന്റെ വീട്ടിലെ രണ്ടുവേലക്കാരെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പിതാവിന്റെ വീട്ടിലെ വേലക്കാര്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ഇവര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. മിരിച്ചവരെല്ലാം ഏഷ്യക്കാരാണ്. ഇവരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നുണ്ട്.
നോമ്പിന്റെ ആദ്യദിനത്തിലാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്തിന് പത്തുമിനിറ്റ് മുമ്പ് ആഹാരം കഴിച്ചതിനാണ് ഇയാള്‍ സ്വന്തം വേലക്കാരെ കൊലപ്പെടുത്തിയത്.
കുവൈത്ത് സിറ്റിയില്‍നിന്ന് അകലെയുള്ള സാദ്ഓല്‍ അബ്ദുള്ള, ഖബദ്, സാല്‍മി പ്രദേശങ്ങളിലെ വീടുകളിലാണ് സംഭവം നടന്നത്. വ്രതാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ഇഫ്താറിന് പത്ത് മിനിറ്റ്മുമ്പ് വേലക്കാര്‍ ആഹാരം കഴിക്കുന്നത് കാണാനിടയായ ഇയാള്‍ വീട്ടിലുണ്ടായിരുന്ന ഭാര്യയോടും കുട്ടികളോടും പുറത്തുപോകാന്‍ പറഞ്ഞിട്ട് രണ്ടുവേലക്കാരെയും വെടിവച്ച് കൊല്ലുകയായിരുന്നു.
ഖബദിലെ പ്രതിയുടെ വീട്ടുവളപ്പില്‍ രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ട ലോറിെ്രെഡവറാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മാനസികരോഗാസ്പത്രിയില്‍നിന്ന് പിടികൂടി. ഇയാള്‍ കുറ്റം സമ്മതിക്കുകയും ബന്ധുവിന്റെ വീട്ടില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയും ചെയ്തുി
കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ പ്രതി മനോരോഗത്തിന് ചികിത്സയിലാണെന്നും നിലവില്‍ ആരോഗ്യ അവധിയിലാണെന്നും അധികൃതര്‍ പറഞ്ഞു.
റംസാനില്‍ വ്രതസമയത്ത് പരസ്യമായി ആഹാരം കഴിക്കുന്നത് കുവൈത്തില്‍ 100 ദിനാര്‍ പിഴയും ഒരു മാസം തടവും കിട്ടുന്ന കുറ്റമാണ്.












Click it and Unblock the Notifications