അബുദബിയില്‍ അഗ്നിബാധ; നാലുമരണം
അബുദബി: വ്യവസായകേന്ദ്രമായ മുസഫയിലെ ഒരു ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. മരിച്ചവര്‍ ബംഗ്ലാദേശ്, നേപ്പാള്‍ സ്വദേശികളാണ്.
200ഓളം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലും വെയര്‍ഹൗസിലുമാണ് തീ പിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അബുദബി സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണ്‍ മുഹമ്മദ് അല്‍നുഐമി അറിയിച്ചു.
ശരിയായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. വെയര്‍ഹൗസാണ് ചില തൊഴിലാളികള്‍ താമസിക്കാന്‍ ഉപയോഗിച്ചിരുന്നത്. തൊഴിലാളികളുടെ നിരവധി വിലപ്പെട്ട രേഖകള്‍ കത്തിപോയിട്ടുണ്ട്.












Click it and Unblock the Notifications